ആത്മ നൊമ്പരങ്ങള്‍

ആത്മ നൊമ്പരങ്ങള്‍

തേടുന്നു ഞാനെന്‍ ദിവ്യഗേഹം
അലയുന്നോരാത്മാവായി
ഈ മൃതഭൂവില്‍
ഇന്നിന്റെ മുന്നിൽ  കിടപ്പു
സംഹാരതാണ്ഡവമാടി തകർത്തൊരു
താന്‍ കൊയിമ്മയുടെ രുധിരാഘോഷങ്ങള്‍
വേദനയറിയാതെ  സുഖം പേറുന്ന
സിംഹാസനങ്ങള്‍
ഇതാര്‍ക്കുവേണ്ടിയീ കൊഴുപ്പേഴും
മാംസ പര്‍വ്വങ്ങള്‍
അവസ്ഥകള്‍ വ്യവസ്ഥകള്‍
വ്യവഹാരങ്ങളെങ്ങും മുടിയഴിച്ചാടുന്ന
ഭീതിയുടെ തെയ്യകോലങ്ങള്‍
മഞ്ഞളാടി ചാന്താടി കത്തുന്ന
പന്തപ്പെരുക്കങ്ങള്‍
നാഴികള്‍ ചങ്ങഴികള്‍
പന്തിരുന്നാഴി പറക്കണക്കുകള്‍
കടലിരമ്പലുകള്‍  കടന്നലുകളുടെ
കൂട്ടാക്രമണങ്ങള്‍
പിച്ച വെപ്പും  നടപ്പും വീഴലുകളാല്‍
നിറയുന്ന വിള്ളലുകള്‍
അഴുക്കു ചാലിനെക്കാളേറെ
ഉള്ളില്‍ കുമിയുന്നു
ആഗ്രഹങ്ങള്‍ തന്‍ ദുര്‍വാസനകള്‍
ബന്ധിതമാമീ  കര്‍മ്മബന്ധങ്ങളഴിച്ചു
മുന്നേറാമിനി ജനനോദ്ദേശങ്ങള്‍ക്കായി

Comments

V Kamaldharan said…
വർത്തമാന കാലഘട്ടത്തിന്റെ ജീർണ്ണതകളെ വരച്ചു കാണിക്കുന്നതിൽ നല്ലൊരു ശതമാനം രചനയിലെ പദവിന്യാസം വിജയിച്ചിട്ടുണ്ട്‌. കൂടുതൽ നിശിതമായ രചനകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു!
V Kamaldharan said…
This comment has been removed by the author.
ajith said…
ശക്തമായ വാക്കുകള്‍
വളരെ നല്ലൊരു കവിത

ശുഭാശംസകൾ....
Unknown said…
നല്ല കവിത. വരികൾ ഇഷ്ടമായി.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “