ആത്മ നൊമ്പരങ്ങള്‍
ആത്മ നൊമ്പരങ്ങള്‍
തേടുന്നു ഞാനെന്‍ ദിവ്യഗേഹം
അലയുന്നോരാത്മാവായി
ഈ മൃതഭൂവില്‍
ഇന്നിന്റെ മുന്നിൽ കിടപ്പു
സംഹാരതാണ്ഡവമാടി തകർത്തൊരു
താന്‍ കൊയിമ്മയുടെ രുധിരാഘോഷങ്ങള്‍
വേദനയറിയാതെ സുഖം പേറുന്ന
സിംഹാസനങ്ങള്‍
ഇതാര്‍ക്കുവേണ്ടിയീ കൊഴുപ്പേഴും
മാംസ പര്‍വ്വങ്ങള്‍
അവസ്ഥകള്‍ വ്യവസ്ഥകള്‍
വ്യവഹാരങ്ങളെങ്ങും മുടിയഴിച്ചാടുന്ന
ഭീതിയുടെ തെയ്യകോലങ്ങള്‍
മഞ്ഞളാടി ചാന്താടി കത്തുന്ന
പന്തപ്പെരുക്കങ്ങള്‍
നാഴികള്‍ ചങ്ങഴികള്‍
പന്തിരുന്നാഴി പറക്കണക്കുകള്‍
കടലിരമ്പലുകള്‍ കടന്നലുകളുടെ
കൂട്ടാക്രമണങ്ങള്‍
പിച്ച വെപ്പും നടപ്പും വീഴലുകളാല്‍
നിറയുന്ന വിള്ളലുകള്‍
അഴുക്കു ചാലിനെക്കാളേറെ
ഉള്ളില്‍ കുമിയുന്നു
ആഗ്രഹങ്ങള്‍ തന് ദുര്‍വാസനകള്‍
ബന്ധിതമാമീ കര്‍മ്മബന്ധങ്ങളഴിച്ചു
മുന്നേറാമിനി ജനനോദ്ദേശങ്ങള്‍ക്കായി
തേടുന്നു ഞാനെന്‍ ദിവ്യഗേഹം
അലയുന്നോരാത്മാവായി
ഈ മൃതഭൂവില്‍
ഇന്നിന്റെ മുന്നിൽ കിടപ്പു
സംഹാരതാണ്ഡവമാടി തകർത്തൊരു
താന്‍ കൊയിമ്മയുടെ രുധിരാഘോഷങ്ങള്‍
വേദനയറിയാതെ സുഖം പേറുന്ന
സിംഹാസനങ്ങള്‍
ഇതാര്‍ക്കുവേണ്ടിയീ കൊഴുപ്പേഴും
മാംസ പര്‍വ്വങ്ങള്‍
അവസ്ഥകള്‍ വ്യവസ്ഥകള്‍
വ്യവഹാരങ്ങളെങ്ങും മുടിയഴിച്ചാടുന്ന
ഭീതിയുടെ തെയ്യകോലങ്ങള്‍
മഞ്ഞളാടി ചാന്താടി കത്തുന്ന
പന്തപ്പെരുക്കങ്ങള്‍
നാഴികള്‍ ചങ്ങഴികള്‍
പന്തിരുന്നാഴി പറക്കണക്കുകള്‍
കടലിരമ്പലുകള്‍ കടന്നലുകളുടെ
കൂട്ടാക്രമണങ്ങള്‍
പിച്ച വെപ്പും നടപ്പും വീഴലുകളാല്‍
നിറയുന്ന വിള്ളലുകള്‍
അഴുക്കു ചാലിനെക്കാളേറെ
ഉള്ളില്‍ കുമിയുന്നു
ആഗ്രഹങ്ങള്‍ തന് ദുര്‍വാസനകള്‍
ബന്ധിതമാമീ കര്‍മ്മബന്ധങ്ങളഴിച്ചു
മുന്നേറാമിനി ജനനോദ്ദേശങ്ങള്‍ക്കായി
Comments
ശുഭാശംസകൾ....