കുറും കവിതകള്‍ 131

കുറും കവിതകള്‍ 131

ആശ്ലേഷങ്ങൾക്കു
നീണ്ട കുടിശിക
വീട്ടുവാൻ ഒരു ജന്മം പോരാ
ഇടിമിന്നിയകന്നു
മഴയുടെ താളം തുടർന്നു
സൂര്യൻ ബധിരനായി


നരച്ച മേഘങ്ങൾ ഉമ്മവെച്ചു നീങ്ങി
ചെറുതുള്ളികൾ ചിതറി ഉടഞ്ഞു
സന്ധ്യയും മന്ത്രിച്ചകന്നു


രണ്ടു സ്വപ്നങ്ങൾ കൂട്ടിമുട്ടി
ഉടഞ്ഞു ചിതറി പറന്നു
പകലുകൾ മരുഭൂമിയായി

ദുഃസ്വപ്നം ഉടഞ്ഞ മണ്‍പാത്രം
പോലെ ചിതറി തെറിച്ചു
തിരിഞ്ഞു കിടന്നു ഒന്നുകൂടി ഉറങ്ങി

മൃദുലമാം ജമന്തിപൂവിൻ  അരികൾ
ഇളം കാറ്റിൽ പറന്നു
ഒരു ദിവാ സ്വപ്നം പോലെ

പ്രൊഫൈൽ ഫോട്ടോ 
എന്തൊരു ഗതികേട്
നിന്നെ ഒക്കത്ത് വച്ച്
ഞാൻ എന്റെ മുഖം രക്ഷിക്കട്ടെ


മതിലുകൾക്കപ്പുറം
കിലുക്കങ്ങൾ പ്രത്യാശയുടെ
മഞ്ഞവെയിൽ വെട്ടം

അനുഭൂതി പൂക്കും
താഴവരയിലായി
പ്രണയ പുഷ്പാര്‍ച്ചന

ഇടവഴിയില്‍
പതിയിരിക്കും കഥകളില്‍
മനം നൊന്തു

മധുരം മലയാളമെങ്കിലും
അങ്കലേയം ലയതാളം
വയറുകള്‍ പുലര്‍ത്തെണ്ടേ

Comments

നന്നായിട്ടുണ്ട്....
നല്ല കവിത

ശുഭാശംസകൾ....
ajith said…
മധുരം മലയാളം
ലവണം ആംഗലേയം
Unknown said…
its very nice..great

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “