കുറും കവിതകള്‍ 130
കുറും കവിതകള്‍ 130
വെയിലേറ്റുയുരുകിയ
മഞ്ഞുകണം കണക്കെ തേങ്ങി
എന്‍ മനം നിനക്കായി
കനല്‍ വീണ
മണല്‍ വഴിയിലെ
വിയര്‍പ്പു തുള്ളി ഞാന്‍
എൻ ചിന്തകളുടെ
ചിന്തെരിനാൽ കുന്നു കുടിയ
കടലാസു കുന്നുകൾ
കൈവിട്ടു പറന്ന ബലൂണ്‍
ഓർമ്മ ബാല്യത്തിലേക്ക്
പോകാൻ കുസൃതി കാട്ടി
അവൾ കാല്‍വിരല്‍ ചിത്രം വരച്ചതും
നുണ കുഴി കവിളില്‍
പൂശിയ സുഗന്ധവുമാര്‍ക്കായി
നിഴല്‍ മറഞ്ഞു എങ്ങോ
ഒരു കുളിര്‍ തെന്നലാല്‍
മേഘ കിറിലേറി സൂര്യന്‍
കാതിലെ ജിമിക്കിയും
കാലിലെ പാദസ്വരവും
മനസ്സിൽ പതിഞ്ഞു നിന്നുമിന്നും
വെന്തു മലർന്ന ചോറേ
എന്തായിരുന്നു നിൻ കുതിപ്പ്
അരിയായിരുന്നപ്പോൽ
വിരല്‍തുമ്പില്‍
ഒതുങ്ങുന്നതാണ് ഇന്നിന്റെ
പ്രണയ ബന്ധങ്ങള്‍
എള്ള്ടു പൂവേട് ചന്ദനമെടു
ഉരുളയുരുട്ടി വച്ചു കൊടു
ജീവിച്ചിരിക്കെ വെള്ളം പോലുമില്ല
തേക്കില നാക്കില പൂക്കില
വിശപ്പകറ്റാനും കിടത്താനും
അവസാനം വാഴയില
Comments