കുറും കവിതകള്‍ 129

കുറും കവിതകള്‍ 129

ജനനമരണങ്ങളുടെ
കനേഷുമാരിയില്‍ നിന്നും
ഒരു കവിത കുടി പിറന്നു

മുത്തശ്ശി കഥയിലെ
രാജകുമാരനും കുമാരിയും
ഇന്നും ഒളിച്ചോടികൊണ്ടിരിക്കുന്നു

നിലപാടുതറ താഴുന്നു
സുകൃതക്ഷയം തെളിഞ്ഞു
ഇളം തലമുറയുടെ അലമുറകള്‍

കരകാണാതെ
കടലല ആര്‍ത്തലച്ചു
എന്തൊരു വിരഹം

കരഞ്ഞു കരഞ്ഞാകും
കടലിനു ഇത്ര
ഉപ്പുരസം

അരച്ചുരുട്ടാനിത്
വില്‍വാതി ഗുളികയല്ല
എന്നാലിത് ഹൈക്കുവല്ലോ


നാളെയെന്നത് നാമറിയാതെ
നിശബ്ദമായി നോവേറാതെ
നീങ്ങിയകലാമിനിയെങ്ങോട്ടെക്കോ

കണ്ണിലെ കാമം
നിറഞ്ഞു തുളുമ്പി
മനസ്സിന്റെ കുറ്റപ്പിഴ

നിന്‍ ഓര്‍മ്മ പൂക്കുന്ന
തീരത്തുഞാന്റെ
മറവിയെ വച്ചു മറന്നു

ഗുരുത്വമില്ലാതെ
പൊരുത്തമുണ്ടോ
വൃദ്ധിയും വിത്തവുമുണ്ടാവുമോ

നിലാവില്‍ കുളിച്ചോരുങ്ങും നിന്‍
ജാലകവാതിലെന്തേ അടഞ്ഞിരിപ്പു
മനസ്സിനുള്ളില്‍ ആരെങ്കിലുമണഞ്ഞോ

Comments

ajith said…
ഗുരുത്വമില്ലാതൊരു പൊരുത്തമുണ്ടോ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “