കുറും കവിതകള്‍ 126

കുറും കവിതകള്‍ 126

മോഹങ്ങളുടെ
തിരകളടിഞ്ഞു കുടും
സുഖ ദുഃഖ തീരം മനസ്സ്

വ്യാഴവട്ടങ്ങളുടെ
വഴി തെറ്റിയ
വെളിപാട് ജീവിതം

വ്യഥകളുടെ തീരത്ത്‌
നങ്കൂരമിട്ടു
ജീവിതം എന്ന കപ്പല്‍

അലിവോലുമില്ലാതെ
ഹൃദയ വാതയനത്തില്‍ കാത്തുനിന്നു
അകത്തേക്കു കയറാന്‍

നമ്മുടെ പ്രണയത്തിനു
അന്ത്യം കുറിച്ചതു
"മാംസ നിബദ്ധമാം" രാഗമോ

ഇല്ല ഉറക്കം ഉച്ചക്ക്
മച്ചിന്‍ പുറത്തെ എലിയുടെ മുന്നില്‍
പൂച്ചയുറക്കം

അല്‍പ്പമൊന്നു ചിന്തിക്കുകില്‍
വികല്‍പ്പമായി മാറുന്നു
കെല്‍പ്പില്ലാതെ ജീവിതസായന്തനം

Comments

ajith said…
വ്യഥകളുടെ തീരത്തൊരു ജീവിതനൌക
നല്ല കവിത

ശുഭാശംസകൾ....
Unknown said…
വ്യഥകൾക്കൊടുവിൽ ജീവിതസായന്തനം സുന്ദരമാകട്ടെ !

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “