999
999
തൊള്ളായിരത്തി തോന്നുറ്റി ഒന്‍പതു
തൊള്ളായിരത്തി തോന്നുറ്റി ഒന്‍പതു
വര്‍ഷത്തെ പഴക്കമുള്ള മുതു മുത്തച്ഛന്റെ
കഥകള്‍ പാടുവാന്‍ കാക്കത്തൊള്ളായിരം
കലാശകൊട്ടുമായി നടക്കുന്നവര്‍ക്കുണ്ടോ
ജനതതി ജീവിക്കണോ മരിക്കണോ എന്നു
അല്‍പ്പമെങ്കിലുമായി വിചാരമോക്കെ
ഉണ്ടാവുമോ ആവോ ?!!
പണ്ടു മഹാരാജാവിന്റെ തുല്യം ചാര്‍ത്തിയ
ഉടമ്പടികളൊക്കെ സ്വാതന്ത്ര്യാന്തരം
ഉപ്പുനോക്കാതെ ഒപ്പുവച്ചു വള്ളത്തിനു
പകരമരിയെന്നുമിന്നുമതു മറന്നു
മൂന്നരക്കൊടിജനത്തെ കൊടിയ
വിഷമത്തിലാക്കിപ്പോരുന്നു ഇപ്പോഴും
വിഷലിപ്പ്തമാം പാലും കോഴിയും
പച്ചക്കറിയും തന്നിട്ടു അണ്ണനും
അണ്ണിയും അണ്ണാക്കോളം കഥകള്‍
പറഞ്ഞു പിണ്ണാക്കാക്കുന്നു ഇതു
അറിയാതെ ആയിരത്തി നാനൂറു
കോടികുടിച്ചു തീര്‍ത്ത് വീര്‍ക്കുന്ന
ബിവറെജിന്റെ മുന്നിലെത്താന്‍
ഹര്‍ത്താലാഘോഷിക്കുമ്പോള്‍
മാറി മാറി ഭരിച്ചു ഒത്ത് ഒരുമയോടു
ഇരുപതുകള്‍ പൊരുതുന്നു
മുപ്പത്തി ഒന്‍പതിനോടു
നാനൂറ്റി നാപ്പതെട്ടിന് മുന്നില്‍ കഷ്ടം
മയക്കത്തില്‍ നിന്നും ഉണരൂ
വരും വിപത്തുക്കളെ അറിഞ്ഞു
പൊരുതുക മലയാളമേ
Comments
വരുതാന്‍ പോവുന്ന വിന ചെറുതാണോ.