എന്‍ അമ്മ


എന്‍ അമ്മ 

അറിവിന്റെ ആദ്യാക്ഷരം 
അലിവിന്റെ ആത്മാംശം 
ആഴ കടലാം മനസ്സിന്റെ 
അടി തട്ടിലെ സ്നേഹത്തിന്‍ 
തരി മണലിന്‍ പ്രഭാപൂരം 
തമസ്സിലെ തപസ്സിലും 
തണ്ണീര്‍  പന്തലിലെ തണലാം
താരാട്ട് പാട്ടിന്റെ താലോലമാം 
നക്ഷത്രത്തിളക്കത്തിന്‍
നഷ്ടവസന്തത്തിന്‍ 
നന്മയുടെ തെളിര്‍ മഴ 
സപ്ത വര്‍ണ്ണത്തിന്‍ വെണ്മ
സന്തപ്ത സന്തോഷത്തിന്‍ ഉടമ 
സര്‍വ്വ ശക്തിയാണെന്‍യമ്മ  

Comments

അമ്മ എന്നാ മഹാ സാഗരത്തിന്റെ അടിത്തട്ടു തേടുന്ന കവിത .....അവസാന വരികള്‍ ആവര്‍ത്തിക്കുന്നു ഞാന്‍ സര്‍വ്വ ശക്തിയാണെന്‍യമ്മ
സീത* said…
അമ്മ...മാറ്റുരയ്ക്കാൻ കഴിയാത്ത, പകരം വയ്ക്കാനാകാത്ത വ്യക്തിത്വം..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “