Wednesday, November 30, 2011

ഹൃദയ നൊമ്പരമധുരങ്ങള്‍


ഹൃദയ നൊമ്പരമധുരങ്ങള്‍   

Dard Shayari SMS

ചിരിമായാതെ ഇരിക്കട്ടെ ചുണ്ടുകളില്‍നിന്നും 
 
കണ്ണീര്‍ ഒഴുകാതിരിക്കട്ടെ  കണ്ണില്‍ നിന്നും 

നിന്റെ സ്വപ്നങ്ങളെല്ലാം  നിറ വേറട്ടെ എന്നും 

അപൂര്‍ണമാകാതെ ഇരിക്കട്ടെ ലക്ഷ്യങ്ങള്‍ ഇപ്പോഴും 


ദുഃഖങ്ങള്‍ മാത്രം പങ്കിടുന്നു എന്നും
 
എന്തറിയാം ഈ കണ്ണിന്റെ നോവുകളെ
 
ഏറെ ആരാധ്യ വൃന്ദം ചുറ്റു മുള്ളപ്പോള്‍ 
  
ഉണ്ടോഓര്‍മ്മ  വിങ്ങുമി  ഹൃദയത്തെ 


ജന്മാന്തരങ്ങള്‍ കഴിഞ്ഞിട്ടും ,കണ്ണുനീരിന്റെ വിലയറിഞ്ഞില്ല

കണ്ണുകളില്‍ ഉറക്കം തങ്ങിനിന്നു ,ഉറക്കമെന്തെന്നു-

യറിയുകയുമില്ല 

അവരുണ്ടോ അറിയുന്നു തുടിക്കുന്ന ഹൃദയങ്ങളെ കുറിച്ചു

ആരും പങ്കുവച്ചു അറിഞ്ഞിട്ടില്ലല്ലോ പ്രണയത്തിന്‍ -

നൊമ്പരമധുരങ്ങളെ   

1 comment:

kanakkoor said...

കവിയൂര്‍ ജി , കവിതയുടെ തലക്കെട്ട്‌ വേറിട്ടുനിന്നു. കവിതയും. അഭിനന്ദനങ്ങള്‍