999

999


തൊള്ളായിരത്തി തോന്നുറ്റി ഒന്‍പതു 
വര്‍ഷത്തെ പഴക്കമുള്ള മുതു മുത്തച്ഛന്റെ  
കഥകള്‍ പാടുവാന്‍ കാക്കത്തൊള്ളായിരം 
കലാശകൊട്ടുമായി നടക്കുന്നവര്‍ക്കുണ്ടോ 
ജനതതി ജീവിക്കണോ മരിക്കണോ എന്നു
അല്‍പ്പമെങ്കിലുമായി വിചാരമോക്കെ 
ഉണ്ടാവുമോ ആവോ ?!!
പണ്ടു മഹാരാജാവിന്റെ തുല്യം ചാര്‍ത്തിയ 
ഉടമ്പടികളൊക്കെ സ്വാതന്ത്ര്യാന്തരം   
ഉപ്പുനോക്കാതെ ഒപ്പുവച്ചു വള്ളത്തിനു 
പകരമരിയെന്നുമിന്നുമതു  മറന്നു 
മൂന്നരക്കൊടിജനത്തെ കൊടിയ 
വിഷമത്തിലാക്കിപ്പോരുന്നു ഇപ്പോഴും 
വിഷലിപ്പ്തമാം പാലും കോഴിയും 
പച്ചക്കറിയും തന്നിട്ടു അണ്ണനും 
അണ്ണിയും അണ്ണാക്കോളം കഥകള്‍ 
പറഞ്ഞു പിണ്ണാക്കാക്കുന്നു ഇതു
അറിയാതെ ആയിരത്തി നാനൂറു 
കോടികുടിച്ചു തീര്‍ത്ത്‌ വീര്‍ക്കുന്ന 
ബിവറെജിന്റെ മുന്നിലെത്താന്‍ 
ഹര്‍ത്താലാഘോഷിക്കുമ്പോള്‍
മാറി മാറി ഭരിച്ചു ഒത്ത് ഒരുമയോടു  
ഇരുപതുകള്‍ പൊരുതുന്നു 
മുപ്പത്തി ഒന്‍പതിനോടു 
നാനൂറ്റി നാപ്പതെട്ടിന് മുന്നില്‍ കഷ്ടം 
മയക്കത്തില്‍ നിന്നും ഉണരൂ 
വരും വിപത്തുക്കളെ അറിഞ്ഞു 
പൊരുതുക മലയാളമേ     
        

Comments

keraladasanunni said…
മദ്യത്തില്‍ മയങ്ങുന്നവര്‍ക്ക് വരും വരായ്കകളെ കുറിച്ച് വല്ല ബോധവും ഉണ്ടാകുമോ. 999 കൊല്ലത്തെ കരാര്‍ എഴുതിയ വിഡ്ഡിത്തം 
വരുതാന്‍ പോവുന്ന വിന ചെറുതാണോ.
നമ്മുക്കിങ്ങനെയും പ്രതികരിക്കാം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “