മനോഹരം

മനോഹരം 


നിറങ്ങളും മനങ്ങളും
നിറഞ്ഞു തുള്ളും ഓര്‍മ്മകളും 
നിറയ്ക്കുവാനും മറക്കുവാനും  
നെഞ്ചിലേറ്റി നടക്കുവാനും 
നിന്നിലെ ജടരാഗ്നിയില്‍ 
നിന്നും തിരി തെളിച്ചങ്ങു 
എന്നിലേക്ക്‌ മടങ്ങുവാനും  
എഴുവര്‍ണ്ണങ്ങലെഴും 
 മിഴിയില്‍ നിറക്കുവാനും 
ഉറക്കമെന്ന മയക്കത്തിലെറി 
ചിറകു മുളച്ചു പറക്കുമാ 
സ്വപ്ന ദംശന മേറ്റ് മടങ്ങുവാനും 
കൊതിച്ചങ്ങു ഏറെയായി 
കഴിയുന്നിതാ യുഗ യുഗാന്തരങ്ങളായി 
എനിക്കും നിനക്കുമിന്നും മരണമില്ല 
എന്നിട്ടുമറിയാതെ തേടുന്നു തേങ്ങുന്നു
ഈ പഞ്ച ഭൂത കുപ്പായത്തിന്‍ ഉള്ളിലെ 
സ്വരങ്ങളെകും ഈശ്വരനെ അറിയാതെ 
ജഗദീശ്വര നിന്‍ മായാജാല വൈഭവം മനോഹരം  

Comments

ചില അനശ്വര സത്യങ്ങള്‍ തുറന്നു കാട്ടി കവിത മനോഹരമാകുന്നു
സീത* said…
പൊരുളറിയാത്ത ഇനിയുമെത്ര സത്യങ്ങൾ ബാക്കി...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “