Saturday, November 26, 2011

26 /11 ഓര്‍മ്മയായി


( 26 .11 .2011  )
മുന്നാണ്ട് കഴിഞ്ഞിട്ടും മുച്ചുടെ
മുതിരയും തിന്നു പന്തയ കുതിരയെന്നോണം 
മുന്നേറുന്നു ഭീകരര്‍ പാളയങ്ങള്‍ താണ്ടി 
മനസ്സില്‍ ഇന്നും വീര മൃത്യുയടഞ്ഞവരുടെ 
മറക്കാത്ത സ്മരണയുമായി
മുംബൈ  നിര്‍ഭയത്തോടെ മരുവുമ്പോള്‍ 
മരണ മൊഴിയും കാത്തു ഗജം കണക്കെ 
മദിച്ചു കഴിയുന്നു അജ്മലും 
കോടതിയും കരാഗ്രഹവുമായി       


26 /11 /2010 ഒരു പുനര്‍ ചിന്തനം

(രണ്ടു വര്‍ഷങ്ങളായി എഴുതികൊണ്ടിരിക്കുന്ന കവിത ചേര്‍ത്തു വായിച്ചു കൊണ്ട് ചുവടെ ചേര്‍ക്കുന്നു
ചിത്രം രാവിലെ എടുത്തത്‌ യാദൃശികം എന്ന് പറയട്ടെ സുര്യന്റെ ചിത്രത്തോടൊപ്പം രണ്ടു കാക്കകളെയും കാണാം )
നീതി ദേവിക്കുമുന്നിലായ്കശാപ്പുകാരനാം കസബ്
മരണത്തിന്റെ കഴുമര ചുവടു തേടി നില്‍പ്പു
രണത്തിന്റെ ഭീതിയില്ലാതെ വര്‍ഷം രണ്ടു തകഞ്ഞു
ഭാരിച്ച ചിലവുകളുടെ എഴുതി തീര്‍ക്കാനാകാത്ത
കറുത്ത അദ്ധ്യായമായി മാറുന്നു ദിനങ്ങളത്രയും
26 /11 /2009
എഴുതിയത്


എന്നാലിനി പറയാതിരിക്ക വയ്യ

ഇവയെല്ലാം ചെയ്യത്  കൂട്ടിയവര്‍ക്ക്‍

ശിക്ഷകിട്ടാതെ സര്‍ക്കാരിന്‍ അഥിതിയായ്

സുഖമായി കഴിയുന്നു വര്‍ഷങ്ങളായി

26/11 നു ശേഷം മുംബായ്(27/11/2008 എഴുതിയത്)
ആകാശത്തെ ഭേദിക്കു മാറ് മുഴങ്ങും

ആരവങ്ങളുടെ നടുവിലായ്‌

റുത്തപുക പടലങ്ങളും

കുറുകുറെ കുറുകുന്ന പറവകളും

പാറിപറന്നു ചേക്കേറാന്‍

ഇടമില്ലാതെ വട്ടമടിച്ചു

നടക്കുമ്പോഴായ് മറനീക്കി

ക്യാമറ കണ്ണുമായ്‌

ആഘോഷങ്ങള്‍ തീര്‍ക്കുന്നവരുടെ

ആലാപവിലപങ്ങള് തീരവേ

ലാത്തിരി കെട്ടയടങ്ങിയതിനു മുന്നില്‍‌

ലാത്തി വീശി അകമ്പടിയോടെ

ഊരുറപ്പില്ലാത്ത മതങ്ങളുമായ്

മദമിളക്കി മാന്യതവിട്ട്

ദുഖങ്ങളുടെ കണ്ണുനീരോപ്പുവാന്‍

ഉപ്പിന്റെ വിലയില്ലത്ത കൂട്ടര്‍

പെയ്യത്  ഒഴിഞ്ഞ മാനം നോക്കി

കഴുക കണ്ണുമായ്‌ പൌരസവാരിക്കിറങ്ങുമ്പോള്

മുന്‍പേ വന്നവര്‍ക്ക്‌ വിപരിതമായ്

മുംബയ്‌ നിവാസികള്‍ മനം നോന്തു മനനം ചെയ്യുവോര്‍

എരിഞ്ഞു തീര്‍ന്ന മെഴുകുതിരി പോലെ

പൊലിഞ്ഞു പോയ സൈന്യത്തിനായ്

തിരി കൊളുത്തി ആരവം മുഴക്കുമ്പോഴായ്

ഇതുകണ്ട് ഭാരതമാതാവിന്‍ വീരപുത്രര്‍

അങ്ങ് ആകാശ വീഥിയിലയ്

പുഞ്ചിരി പൊഴിക്കുന്നു അമരതാരകങ്ങളായ്

3 comments:

khaadu.. said...

ഇവയെല്ലാം ചെയ്യ്തുകൂട്ടിയവര്‍ക്ക്‍

ശിക്ഷകിട്ടാതെ സര്‍ക്കാരിന്‍ അഥിതിയായ്

സുഖമായി കഴിയുന്നു വര്‍ഷങ്ങളായി....


മാറണം നമ്മുടെ നിയമ വ്യവസ്ഥകള്‍..അല്ലെങ്കില്‍ തീവ്രവാദികള്‍ ഇനിയും അധിതികള്‍ ആയി തന്നെ തുടരും..

faisalbabu said...

നല്ല വരികള്‍ ..അക്ഷരപ്പിശകുകള്‍ ധാരാളമുണ്ട് ശ്രദ്ധിക്കുമല്ലോ ..ആശംസകള്‍

ജീ . ആര്‍ . കവിയൂര്‍ said...

ഖാദ് .,ഫാസില്‍ ബാബു നന്ദി
അക്ഷര തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്
ഇനിയും ഈ വഴിക്ക് വരണേ