ഇന്ന് എവിടെ..?

ഇന്ന്  എവിടെ..?

നീ തന്ന രാവിന്റെ മധുരിമയെവിടെ    
നീ തന്ന പകലിന്റെ മോഹങ്ങളേവിടെ 
ജന്മ ദുഖങ്ങള്‍ മറക്കുന്ന സായം സന്ധ്യകളെവിടെ 
നിന്നിലെക്കുയലിയുമാ സ്വപ്നസായകങ്ങളെവിടെ 
സയുജ്യമടഞ്ഞ നിന്‍ പുഞ്ചിരി പൂകളിന്നെവിടെ 
നേര്‍ത്ത ശീല്‍ക്കാരങ്ങളോടുങ്ങും മൗനമിന്ന് യെവിടെ
വിശക്കുന്ന കുന്നിന്റെ താഴ്വാരങ്ങളില്‍ 
വിളയുമാ സഞ്ജീവനിയെവിടെ 
സഞ്ചാരപദങ്ങളില്‍ വിരിയുമാ -
തുമ്പയും തെച്ചിയും നല്‍കുമാ കാഴ്ച്ചകളിന്നെവിടെ  
വികാരങ്ങള്‍ പൂത്തുനില്‍ക്ക്മാ മേടും 
താഴ്വാരങ്ങളിലെ     ജലപുളിനങ്ങലുമെവിടെ 
നിന്നെ അമ്മയായി സഹോദരിയായി 
അനുജത്തിയായി മകളായി കാണുമാ
സന്മാര്‍ഗ്ഗ  ചിന്തകളിന്നെവിടെ
നിന്നിലുറങ്ങുമി സത് ചിന്തകള്‍ 
ഉണര്‍ത്തിടിന കവികുല  ജാലങ്ങലെവിടെ

പ്രതികരണങ്ങള്‍ വേറും വില്‍പ്പന ചരക്കായി 
മാറുവാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ 
ഉണരും ശബ്ദങ്ങളിന്ന്  എവിടെ         


   

Comments

viswamaryad said…
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി...നമ്മുക്ക് പരസ്പരം കൊഞ്ഞനം കാട്ടാം . അവസരോചിതം ഈ കവിത.
viswamaryad said…
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി...നമ്മുക്ക് പരസ്പരം കൊഞ്ഞനം കാട്ടാം . അവസരോചിതം ഈ കവിത.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “