എന്റെ ദുഃഖം

എന്റെ ദുഃഖം




കൊട്ടക്കയും പറിച്ച്
വെടിയും വിട്ട്
വളയവും ഉരുട്ടി
പറങ്കി മാവിലേറിയും
ഒലോലിക്ക ചാമ്പക്ക പേരക്ക പറിച്ചും തിന്നും
ഇരുമ്പന്‍ ,വാളന്‍ പുളിയും കീശയില്‍ നിറച്ചു
കറമ്പി പെണ്ണിന് കൊണ്ടുകൊടുത്തും
ഗോളി കളിച്ചു കള്ളകളി നടത്തിയ
ഗോപാലനെ ഗോഷ്ടി കാണിച്ചും
തമ്മിതല്ലി ഉടുപ്പിന്റെ കുടുക്കുകള്‍ പൊട്ടിച്ചും
അങ്ങാടിയിലെ ചവറില്‍ നിന്നും അരിച്ചു പെറുക്കി
തീപെട്ടി പടം പുസ്തകത്തില്‍ ഒട്ടിച്ചും
കണക്കു പരിക്ഷയില്‍ കിട്ടിയ പൂജ്യത്തെ
ആരും കാണാതെ ടൌസറില്‍ തുടച്ചും പിന്നെ
കാക്ക തണ്ട് വച്ച് സ്ലേറ്റു തുടച്ചും
മാഷിന്റെ അടിയെ പേടിച്ചു പാണല്‍ ചെടിയെ കെട്ടിയും
മഴയില്‍ തെറ്റി തെറിപ്പിച് ഇരട്ട പേര് വിളിച്ചും
ഓലപന്തും തുണിപന്തും കളിച്ചും ചിരിച്ചു തിമിര്‍ത്തും
നെഞ്ചത്ത്‌ അടുക്കി പിടിച്ച പുസ്തക കെട്ടും
മറുകയ്യി നിക്കറില്‍ പിടിച്ചു കൊണ്ട്
പള്ളികുടത്തിന്റെ ഉപ്പു മാവും പാലിന്റെ നിരയേ
ലക്ഷമിട്ടുയുള്ള ഓട്ടവും ഒരു വട്ടയിലക്കായി ഉള്ള
കുട്ടുകെട്ടും അങ്ങിനെ പലതും ഒന്നുമേ ഇന്ന്
തിരികെ വരില്ലല്ലോ എന്ന് ഓര്‍ത്ത്‌ ദുഖിക്കുന്നു ഞാനിന്നു



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “