വനിതാ ദിനമിന്ന്‍

                                                                                      വനിതാ ദിനമിന്ന്‍



തീ നിന്നെ കാക്കാന്‍


സ്ത്രീ നിന്നെയടിമയാക്കി


കാഞ്ചന ഭൂഷണാതികളാല്‍


മയക്കി ദുര്‍ഭലയാക്കി


പുരുഷ മേഥാവിത്യത്തിന്‍


പരുഷ വാക്കുകളാല്‍


നട്ടെല്ലും വാരിയെല്ലി നിന്നും


ജന്മമെടുത്തു എന്ന കപട കഥകളാല്‍


മുടുപടമണിയിച്ചു നിന്നെ


മോഷണ ചൂഷണ മോചന ദ്രവ്യമാക്കി


വിവസ്ത്രയാക്കിയിന്നു കട കമ്പോള നിരത്തിലും


ദൃശ്യനയന ഭോഗ വസ്തുവാക്കി


നീയെന്ന ധനത്തെ ക്രയവിക്രയമാക്കി


ചാരിത്രമെന്ന ചാട്ടുളിയാല്‍ ചകിതയാക്കി


നീയില്ലയെങ്കില്‍ ഇല്ല ഒരുവനും


ജന്മ പുണ്യങ്ങളെന്നുയറിയാതെ


പീടനങ്ങള്‍ക്കു ഇരയാക്കിയി


പ്രലോഭനങ്ങള്‍ ഇനിയെത്രനാള്‍


തുടരുമി കാപട്യങ്ങലിനിയുമൊരുയറുതി


വരുത്തു, ഉണരൂ ഉയരട്ടെ നിന്‍ ശബ്ദം


ഇനിമേല്‍ ഈ വനിതാ ദിനത്തിലുടെയെങ്കിലും

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “