വെറുതെയല്ലേ ?

വെറുതെയല്ലേ ?


നിന്‍ സ്വന്തനമാര്‍ന്ന മൗനം
പരിസരത്തെയും സുന്ദരമാക്കുന്നു
അനുയോജ്യമായി തോന്നുകില്‍
നിന്റെ ഒരു സായന്തനം കടം കൊള്ളാന്‍ ആഗ്രഹിക്കുന്നു
സമ്മതമില്ലയെങ്കില്‍,യുഗങ്ങളോളമെടുത്താലും നിന്‍
ഓര്‍മ്മകളെ മറക്കുവാന്‍ എന്നലാകുകയില്ലല്ലോ
നീയറിയുന്നില്ലല്ലോ ഓര്‍മ്മകള്‍
നീര്‍കുമിളകളല്ലോ അതില്‍
സൗന്ദര്യം ഉടഞ്ഞുയമാരുന്നതിന്
വെറും നിമിഷങ്ങളേറെ വേണ്ടല്ലോ
അറിയുക സ്നേഹമെന്നത്
ദൈവികമല്ലോ അതിന്‍ വാസം നിന്നുള്ളിലല്ലോ
പിന്നെ എന്തിന് ഈ മജ്ജയും മാംസത്തിനു
പിന്നാലെ പായുന്നത് വെറുതെയല്ലേ


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “