വിരഹവും രേഖയും

വിരഹം

ഹൃദയത്തില്‍ അതെ മനസ്സില്‍
ആഗ്രഹങ്ങളുടെ കലവറ ഒരുക്കി
സ്നേഹം ഉള്ളിലൊതുക്കി
കല്ലും മുള്ളും നിറഞ്ഞ
ഒതുക്കുകള്‍ കൈയ്യാലകള്‍ ഇറങ്ങി 
ചെത്തുവഴിയിലുടെ തിരഞ്ഞ്
ഉള്ള നടത്തത്തില്‍ ഇതു 
തിരിവിലോ മറവില്‍ നിന്നോ ആവോ 
ഇനിയവള്‍  കടന്നു വരിക

രേഖ

നീണ്ടതും  ഋജുവും   
തിരുവുകളും നിറഞ്ഞ 
രേഖകളാം  വഴി ത്താരകളിലുടെ 
മുന്നേറവേ അറിയാതെ 
ഉള്ളം  കൈയ്യില്‍ ഉറ്റുനോക്കുമ്പോള്‍
ഒരിക്കലും അവയെ 
വിശ്വാസമില്ലാതെയാകുന്നു 
ഭാവിയെ കുറിച്ച് പറയുന്നവനോട്    
കൈയ്യില്ലാത്തവാന്‍ എന്ത് ഭാവിയാണ് ചോദിക്കുക  


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “