ശാപം കിട്ടിയ ജന്മങ്ങള്‍

ശാപം കിട്ടിയ ജന്മങ്ങള്‍



ഏതോ അനുകുലമല്ലാത്തോരു


നിമിഷങ്ങളിലായി ജന്മം കൊണ്ടു


വേദന കടിച്ചമര്‍ത്തിയും


അവഹേളനങ്ങളെ കൈകൊട്ടിയകത്തി


സന്തോഷങ്ങളെ വരവേല്‍ക്കാനായി


ഓടിനടക്കുമി ചേക്കേറാന്‍ ശിഖരമില്ലാത്ത


പറവകള്‍ കണക്കെയിവ അലയുന്നു


നമ്മള്‍ തന്‍ യാത്രകളുടെ നടുവില്‍


നാണയ തുട്ടുകള്‍ക്കായി നീങ്ങുന്ന


തുടുപ്പുകളറിയുമ്പോള്‍ അറിയാതെ


മനക്കണ്ണുകളിറനണിയുന്നു.


അറിയുക പുരാണങ്ങളിലോന്നില്‍


ഇവരെ മുന്‍നിര്‍ത്തി ശപഥങ്ങളെ


ഉടച്ചുയകറ്റി കരുവാക്കുമ്പോഴും


മൗനമായിജീവിതത്തെ മുന്നോട്ടു നയിക്കുമ്പോഴും


ഇവര്‍ തന്‍ ദുഖമണപൊട്ടിയൊഴുകുന്നു


അവര്‍തന്‍ കുട്ടുകാരുറെ ശവ മഞ്ചമേറിയങ്ങ്


രാത്രിയുടെ അന്ത്യയാമാങ്ങളിലാരും


കാണാതെ ശവപറമ്പിലേക്ക് കൊണ്ടുപോകുമ്പോള്‍


ചെരുപ്പും കമ്പുമായി ശവത്തിനെ പോതിരെതല്ലി


കോപത്തോടെ അലമുറയിട്ട് വിളിച്ചു കുവുന്നു


വരിക വേണ്ടയിനിയുമി രുപത്തിലി ഭൂമിയില്‍


ജനിക്ക വേണ്ടഞങ്ങള്‍ തന്‍


മാനത്തെ ഇല്ലാതെയാക്കുവാന്‍


വേണ്ട കേള്‍ക്കേണ്ട ഹിജടയെന്നും


ആണും പെണ്ണും കേട്ടവരെന്നുമായി


ഉള്ള ശാപ വാക്കുകളിനിയും ,


ഇവരും ഇശ്വര ശ്രുഷ്ടിയല്ലോ എന്ന്


എല്ലാവരും ഒന്ന് ചിന്തിക്കുമല്ലോ

Comments

SHANAVAS said…
നല്ല ഗവിത.ഇഷ്ടപ്പെട്ടു.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “