കേമന്‍

കേമന്‍

അന്‍പുള്ളതെല്ലാം  
അമ്പലത്തില്‍ കൊടുത്തേന്‍ 
നന്‍പരെല്ലാമറിയുകില്‍   
നന്മവരട്ടെയെന്നു കരുതി 
ചെയ്യ്തതെല്ലാം ചൊല്ലുകില്‍ 
ചെങ്കുത്തായി വീണ പോലെയാകുകയില്ലേ 
കലര്‍പ്പേറിയ ദുഖമോക്കെ 
കടലുപോലെയെറിയപ്പോള്‍  
അറിയാതെ   കൈ രണ്ടും
കുമ്പിട്ടു പോയിയെന്നു
കരുതിയില്ലല്ലോ 
വെമ്പിടാതെ ചൊല്ലുന്നു  
വമ്പന്മാര്‍യറിക
വാലും ആളും മുളക്കുന്നത്‌
വര്‍ഷങ്ങലായാലുമി  തണലും
വളവും നിവരുകയില്ലല്ലോ
കരുതലുകളെത്രയായാലുമി   
പുരപുറത്തു   തന്നെയല്ലോ  
നാണം മറക്കുന്നത് ഉണങ്ങുന്നത്
ഞാനാണ് കേമനെന്നും
പ്രാണി പോലും പ്രമാണിയായ്    
മാറുവാന്‍ ശ്രമിക്കുന്നയിന്നിന്റെ
അല്ല ഉലകം ഉള്ള കാലം മുതല്‍ 
അങ്ങിനെയല്ലോ പിന്നെ 
ഞാനാരു   കേമന്‍ എന്നുയെണ്ണുമ്പോള്‍
നിങ്ങളാരുമില്ലല്ലോ മേല്‍ പറഞ്ഞ 
കൂട്ടത്തില്‍ ഭാഗ്യമെന്നു കരുതുമ്പോഴായി  
അളമുട്ടുകില്‍ കടിക്കുന്നത് 
കൊതുകായാലുമിന്നു മരണമെന്ന് 

ഉറപ്പു തന്നെയെന്നു പറയാതെ
കാര്യമില്ലല്ലോ കേമന്മാരെ 




       


  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “