മാറ്റങ്ങള്‍

ഇരുപതാണ്ടുക്ക് മുന്‍പ്



ഒരു കിണ്ടി വെള്ളം ഞാന്‍ നല്‍കിടാം


മിഷ്ടാന്നമായി ഒരു ഊണൂം


തുണ് ചാരി നിന്ന് തളിര്‍ വെറ്റില താലവും


പിന്നെ ഏറെ നല്‍കുവാന്‍ നീ അത്ര നല്ലവന്‍


എന്ന് തോന്നിയാല്‍ തിരണ്ടും കെട്ടും കുരവയും


താളമേളങ്ങളും ഒന്നും നല്‍കിടാന്‍ ശക്തിയില്ല


താതനും മാതുലേയനും കൈ പിടിക്കാന്‍


നിനക്ക് മനോബലം ഉണ്ടോ എങ്കില്‍ വരാം


ഏതു സ്വര്‍ഗ്ഗ നരകത്തിലും


ഇന്ന്



ഉണ്ടോ നിനക്ക് ഫ്ലാറ്റും കാറും


മൊബൈലും ബാങ്ക് ബാലന്‍സും


ഇന്റര്‍നെറ്റും എങ്കില്‍ ഇന്‍ട്രസ്റ്റാണ്


കുറച്ചുനാളേക്ക് നമുക്ക് രാപാര്‍ക്കാം








Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “