വേനല്‍ മഴ

വേനല്‍ മഴ




സന്ധ്യകള്‍ രാവിനു വഴി മാറുമ്പോള്‍
ദുഃഖങ്ങള്‍ സുഖത്തിനു വേദി ഒരുക്കുമ്പോള്‍
ആരോ കുട്ടം പിരിഞ്ഞു അകലുന്നപോല്‍
നക്ഷത്ര പകര്‍ച്ച കണ്ടു ഹൃദയം നോമ്പരപ്പെടുമ്പോള്‍
ജീവിക്കുന്നു ആരുടെയും മോഹവലയത്തിലാകാതെ
പൊടുന്നനേ നീന്റെ പ്രണയമെന്നെ
ചിരിക്കാന്‍ പഠിപ്പിച്ചപ്പോള്‍
ഹൃദയം സ്വാന്തനപ്പെട്ടു
 നിന്റെ ഇല്ലായിമ്മകളിലും ജീവിക്കാന്‍
തീക്ഷണമായ വിരഹം തളം കെട്ടി നില്‍ക്കുമി
നോമ്പരങ്ങളുടെ ഏകാന്തതകളില്‍ നിന്നെ ഓര്‍ക്കാറുണ്ട്
അപ്പോള്‍ ലോകത്തിന്റെ തിരക്കില്‍ എന്നെ നീ തിരയേണ്ട
ഞാന്‍ നിന്റെ തണലായി തന്നെ ഉണ്ടായിരിക്കും
എന്നില്‍ നിന്നും എങ്ങിനെ അകലാന്‍ കഴിയും നിനക്ക്
നിന്റെ ഹൃദയത്തില്‍ നിന്റെ രസനകളില്‍ മണമായി മാറിയില്ലേ
നിന്നാല്‍ എങ്ങിനെ ശ്വാസ നിശ്വാസങ്ങളെ നിര്‍ത്താനാകും

Comments

"ഞാന്‍ നിന്റെ തണലായി തന്നെ ഉണ്ടായിരിക്കും
എന്നില്‍ നിന്നും എങ്ങിനെ അകലാന്‍ കഴിയും നിനക്ക്"
നന്നായിട്ടുണ്ട്....അക്ഷര തെറ്റുകള്‍ ഒഴിവാക്കിയാല്‍ ആശയ ഗ്രഹണത്തിന് സാധ്യത കൂടും....ഭാവുകങ്ങള്‍.....
grkaviyoor said…
നന്ദി വായിച്ചതിലും തെറ്റുകള്‍ തിരുത്തിയിട്ടുണ്ടേ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “