ഇതാണോ നീ പറയാറുള്ളത് ....?

ഇതാണോ നീ പറയാറുള്ളത് ....?




നിന്റെ വിടര്‍ന്ന കണ്ണുകളില്‍ നിന്നും
ആജീവനാന്തമുള്ള കണ്ണു നീര്‍ തുടച്ചു നീക്കാം
സന്തോഷം നിനക്ക് നല്‍ക്കിയിട്ടു
കദനങ്ങള്‍ കടം കൊള്ളാം
നീ പോയി മറയുമ്പോഴേക്കും
നിന്റെ ഓര്‍മ്മകളുമായ് കാലം കഴിക്കാം
മറ്റുള്ളവര്‍ക്ക് എന്തറിയാം പ്രണയത്തിന്‍
നോമ്പരത്താല്‍ നീറും ഹൃദയത്തിനെ കുറിച്ച്
കരക്ക്‌ നില്‍ക്കുന്നവന് അറിയുന്നില്ലല്ലോ

കയങ്ങളിലേക്കു മുങ്ങുന്നവന്റെ  പ്രാണഭയം   
വാക്ദാനങ്ങള്‍ ചോരിഞ്ഞ നീ
മുറിവുകള്‍ സൗജന്യമായും
വേദന സമ്മാനമായും തന്നയച്ചത്
മരണത്തിനു മുന്‍മ്പേ നീ എനിക്ക്‌
ശവ ക്കച്ച കൊടുത്തയച്ചുവല്ലോ
ഇതാണോ നീ പറയാറുള്ള അനശ്വര പ്രണയം

Comments

SHANAVAS said…
അതെ,ഇത് തന്നെയാണ് അനശ്വര പ്രണയം.നല്ല കവിത.
നന്നായിട്ടുണ്ട്‌

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “