നിന്റെ നിറമേത്

നിന്റെ നിറമേത്



ആകാശവും കടലും ചേരുന്ന


വിശാലതയുടെ നീലിമയില്‍


നിറങ്ങള്‍ ചാലിച്ച് അലിയിക്കുന്ന


ശ്യേത നിറങ്ങളിലുടെ കരയേ


പുണരുമ്പോള്‍ സൂര്യതാപമേറ്റു


തവിട്ടു മങ്ങുമ്പോള്‍ നിന്നിലമര്‍ന്നു


പോകുമാകാല്‍പ്പാദങ്ങളെ നോക്കി


ചോദിച്ചു പോകുന്നു അറിയാതെ


പ്രണയമേ നിന്റെ നിറം അവളുടെ


ചുണ്ടിന്റെ ചുവപ്പാണോ


നിന്റെ കണ്ണുകളിലുടെ നിഴലിച്ച


ആശയുടെ നിറമല്ലേ ഈ പച്ച


കാറ്റു തുടുത്തു കുട്ടിയ മേഘ ശകലങ്ങളുടെ


ഒത്തു കുടലിലുടെ ഉണ്ടായ നിറമാണോ


നിന്റെ പരിഭവങ്ങള്‍


സായം സന്ധ്യയുടെ നിറം മങ്ങി


ഇരുളുന്ന നിറമാണോ


നമ്മള്‍ തന്‍ വിരഹത്തിന്


പകലിന്റെ കിരണങ്ങളുടെ


നിറമാര്‍ന്ന സാമീപ്യത്തിനായ്


കാത്തു കൊള്ളുന്നു ഞാനും


നീയുമകലയായി കൊണ്ട്

Comments

M. Ashraf said…
പരമാവധി പിടിച്ചുനില്‍ക്കണം-- അതാണു പ്രവാസം.
നല്ല വരികള്‍.. അഭിനന്ദനങ്ങള്‍
കടല്‍ കരയെ പുണരുന്നത്
പ്രണയമെങ്കില്‍
കടല്‍ സൂര്യനെ വിഴുങ്ങുന്നത് പ്രണയമെങ്കില്‍
ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നു
ഞാന്‍ മാത്രം പോകുമ്പോള്‍ നിന്റെ മനസ്സിന്റെ
പിടച്ചിലിനെ വേദനയുള്ള പ്രണയമെന്നു
ഞാന്‍ വിളിച്ചോട്ടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “