മനക്കരുത്ത്

മനക്കരുത്ത്




ഉദയ സൂര്യന്റെ നാട്ടുകാരേ


തീരം തകര്‍ക്കുന്ന തിരകള്‍ക്കു


നല്കിയാ ഓമനപ്പേര്


അന്നുമിന്നുമായ് ബിനാമിയായി


പിന്‍ തുടരുന്നു നിങ്ങള്‍ തന്‍ ജീവിതത്തെ


താറു മാറാക്കിയങ്ങിതാ ലോക കച്ചവടത്തെയും


ഒഴുക്കി കളഞ്ഞു ഈ സുനാമിയാല്‍


എന്ത് അഗ്നി പരീക്ഷകളെയും


അതി ജീവിക്കുമീ നിങ്ങളെ


കണ്ടു പഠിക്കട്ടെ ഇന്ന് ഞങ്ങളും


വന്നു എത്രയോ പ്രകൃതി ദുരന്തങ്ങളും


മനുഷ്യ നിര്‍മ്മിതമാം യുദ്ധങ്ങളും


അതി ജീവിച്ച മനക്കരുത്തിനു മുന്നില്‍ നമോവാകം

Comments

"എത്രയോ പ്രകൃതി ദുരന്തങ്ങളും


മനുഷ്യ നിര്‍മ്മിതമാം യുദ്ധങ്ങളും


അതി ജീവിച്ച മനക്കരുത്തിനു മുന്നില്‍ നമോവാകം'
namovaakam kaviyoorji

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ