ആത്മപ്രകാശം
ആത്മപ്രകാശം
നെഞ്ചിൽ മിടിക്കും ഇടയ്ക്കതൻ മേളമോ,
ജീവിതവേദിയിലൊരു ആട്ടമായ്,
തിരിശീലയില്ലതൊരു തുള്ളലായ്,
തരികിടതകജം തിത്തോം തകതോം,
തിരികെടും വിളക്കിന്റെ തിരിയാളി,
തണുത്തുറഞ്ഞു കിടന്നു ദേഹിക്ക് തരിപ്പില്ലതറിയാൻ.
പുണ്യപാപങ്ങൾ ഇവിടേ തന്നേ തീർത്തു,
മായാലോകം തൻ വേലകൾ അവസാനിപ്പിച്ചു,
അറിവിൻ തിരി തെളിഞ്ഞു,
ശാന്തിതൻ കടലിൽ ലയിച്ചുപോയ്!
ജനനമരണങ്ങൾ തൻ ചക്രം നിന്നു,
സ്വർഗ്ഗനരകങ്ങൾ ഇവിടെത്തന്നെ ലയിച്ചു,
നിത്യസത്യമായ് ആത്മപ്രകാശം പരന്നു,
എങ്ങും ശാന്തി മാത്രം!
ജീ ആർ കവിയൂർ
26 07 2026
(തിരുവല്ല, കവിയൂർ)
Comments