പറയപ്പെടാത്ത സത്യങ്ങൾ

പറയപ്പെടാത്ത സത്യങ്ങൾ  
പറയാതെ പോയ കാര്യങ്ങൾ പലവരു പറയാൻ ഒരുങ്ങിയെങ്കിലും പറഞ്ഞില്ല സത്യം നഗ്നമായ സത്യം
പുലരിവരും ഒരുനാൾ എന്നറിഞ്ഞും പുലരാതെ സൂക്ഷിച്ചു പലവട്ടം

പുഴപോലെ ഉണ്മയാം ഒഴുക്ക് പലരാലും തടയുവാൻ ആവാതെ
പലവഴി ഓർത്തെടുക്കുവാൻ പണിപ്പെട്ടു പുതപ്പുനീക്കുവാനായി
വഴികളൊക്കെ കേട്ടിട്ടും പിഴവില്ലാതെ പറയാനായി പുലർത്തുന്നു വീണ്ടും പാട്ടായി

പാതിയിൽ മുറിഞ്ഞതാം വാക്കുകൾ തേടി,
പാരിൽ വീണുകിടന്ന നിമിഷങ്ങൾ പെറുക്കി,
പാവനമാം ലക്ഷ്യം നോക്കി നടന്നു,
പാരിടം കാണിച്ചുതന്ന വഴിയിലൂടെ.


ജീ. ആർ. കവിയൂർ
29 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം