വാത്മീകി മറന്ന ജനകപുത്രി
വാത്മീകി മറന്ന ജനകപുത്രി
കാടുകയറിപ്പോയീ ലക്ഷ്മണൻ,
രാമനു കൂട്ടിനായി.
യാത്രയ ചോദിച്ചില്ലെങ്കിലും,
യാത്രയാക്കി പെണ്ണും.
സീത നടന്നു കാട്ടിന്നുള്ളിൽ,
രാമനു തോഴിയായി.
വീട്ടിൽ തനിച്ചായി കണ്ണീരോടെ,
ഊർമ്മിള നോവുകളാൽ.
പതിനാലാണ്ടുകൾ കാത്തിരുന്നു,
പതിയെ മനസ്സിൽ ഓർത്തു.
അമ്മമാർക്കെല്ലാം തണലായി നിന്ന്,
നന്മകൾ മാത്രമോർത്തു.
മഹാകവി വാത്മീകി പോലും,
മറന്നൊരു കഥയാണിത്.
അറിയാതെ പോയൊരു കണ്ണീരിന്നു,
വിലയിടാനാവാത്തത്.
തിരികെ വന്നൊരു ഭർത്താവിനൊപ്പം,
ഒരുമിച്ചു വാഴാൻ പറ്റീല്ല.
സരയൂ നദിയുടെ ഓരത്തുപോയി,
സമാധിയായി രണ്ടുപേരും.
രാമായണത്തിലെ വെള്ളിനക്ഷത്രം,
പവിത്രമാം ജനകപുത്രി.
സീതയെപ്പോലെ ഓർക്കേണ്ട നമ്മൾ,
ത്യാഗത്തിൻ പുണ്യരൂപം.
തന്നെ.
ജീ. ആർ. കവിയൂർ
29 07 2026
( തിരുവല്ല, കവിയൂർ)
Comments