നാരായണ ഗുരുവായൂരപ്പാ ശരണം

നാരായണ ഗുരുവായൂരപ്പാ ശരണം

മിഴി രണ്ടിലും നിൻ ചൊടിരണ്ടിലും മൊഴിയുന്നതൊക്കെ ആരുടെ നാമമെന്നോ സാക്ഷാൽ ഗുരുവായൂരപ്പന്റേതല്ലേ?
ഭൂലോക വൈകുണ്ഠത്തിൽ മരുവുന്ന ദേവൻറെ നാമം എത്ര പാടിയാലും മതിവരില്ല

ആ ദിവ്യരൂപമെന്നും മനസ്സാരില്‍ സർവ്വം പരിപാലിക്കുന്നവനെ
നാരത്തിൽ ലയനം ചെയ്യും നാരായണൻ സാക്ഷാൽ ഗുരുവായൂരപ്പാ ശരണം തവ ശരണം തവ ശരണം

ഓരോ ജപത്തിലും ഓരോ ശ്വാസത്തിലും നിറയുന്നു നിൻ നാമം മാത്രം…
പാപങ്ങളെല്ലാം കഴുകിടും കാരുണ്യമേ…
ഭക്തരെയെന്നും കാത്തുകൊള്ളും ദിവ്യതേജസ്സേ…
ഗുരുവായൂരപ്പാ, നിത്യം ശരണം നിൻ നാമം മാത്രം…


ജീ. ആർ. കവിയൂർ
29 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം