കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ

കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ
ഗുരുവായൂര വാഴും കൃഷ്ണാ നിൻ
മന്ദഹാസ പൂവഴക് കണ്ട്
എൻ്റെ മനസ്സിൽ വാഴേണമേ
മുരളീധരാ കണ്ണാ ഭഗവാനേ

Stanza 2
നിൻ തിരുനടയിൽ ഓടിയെത്തി
നിർമ്മാല്യ ദർശനം കാണുമ്പോൾ
പീതാംബരം നീ ചാർത്തി നിൽക്കെ
സങ്കടമെല്ലാം ഒഴിയുന്നുവല്ലോ

Stanza 3
ശംഖും ചക്രവും ഏന്തും കരങ്ങൾ
ഭക്തരെ കാക്കും ദിവ്യ രൂപം
രുദ്രതീർത്ഥക്കരയിൽ വാഴും പ്രഭോ
തുളസീമാല ചാർത്താം അടിയൻ

Stanza 4
കൃഷ്ണാ ഹരേ എന്ന് നാമം ജപിക്കാം
അങ്ങ തൻ തിരുമുമ്പിൽ തലകുനിക്കാം
ഗുരുവായൂരപ്പാ കാത്തുകൊള്ളണേ
ആത്മശാന്തി എന്നും തന്നീടണേ

ജീ ആർ കവിയൂർ 
28 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം