ദേവി പലിപ്ര കാവിൽ വാഴും അമ്മേ,

ദേവി പലിപ്ര കാവിൽ വാഴും അമ്മേ,
ദേവി പലിപ്രക്കാവിൽ വാഴും അമ്മേ,
ദുഃഖവിനാശിനി സന്തോഷകാരിണി.

ദേശദേവതേ അമ്മേ പാഹിമാം,
ദായിനി വിദ്യാദായിനി അമ്മേ.
ദയയാൽ കാത്തിടും ജഗദംബികേ,
ദിവ്യജ്യോതിസ്സായ് വിളങ്ങീടും അമ്മേ.

ദേവി പലിപ്രക്കാവിൽ വാഴും അമ്മേ,
ദുഃഖവിനാശിനി സന്തോഷകാരിണി.

ദർശനം നൽകിയരുളേണം നാഥേ,
ദുരിതങ്ങൾ അകറ്റണമേ ഭഗവതീ.
ദിവ്യസ്വരൂപേ ഞങ്ങളെ അനുഗ്രഹിക്കൂ,
ദിവ്യാഭരണഭൂഷിതേ നാഥേ.

ദേവി പലിപ്രക്കാവിൽ വാഴും അമ്മേ,
ദുഃഖവിനാശിനി സന്തോഷകാരിണി.

ധർമ്മപരിപാലനം ചെയ്തീടേണമേ,
ദിവ്യാനുഗ്രഹം ഞങ്ങൾക്കായ് നൽകിടേണമേ.
ദാനധർമ്മങ്ങൾ നൽകീടുവാൻ മനസ്സേകണമേ,
ദാരിദ്ര്യമകറ്റിടേണമേ ഞങ്ങൾക്ക്.

ദേവി പലിപ്രക്കാവിൽ വാഴും അമ്മേ,
ദുഃഖവിനാശിനി സന്തോഷകാരിണി.

ദാഹമകറ്റുന്ന നിർമ്മലജലമേ,
ദീർഘായുസ്സേകിയരുളേണം നാഥേ.
ദയയോടു ഞങ്ങളെ കാത്തിടേണമേ,
ദേവി പലിപ്രക്കാവിൽ വാഴും അമ്മേ.

ദേവി പലിപ്രക്കാവിൽ വാഴും അമ്മേ,
ദുഃഖവിനാശിനി സന്തോഷകാരിണി.

ജീ ആർ കവിയൂർ
27-07-2026
( തിരുവല്ല, കവിയൂർ)



Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം