കാട്ടിലെ പാട്ട്

പാറി നടന്നൊരു പൂമ്പാറ്റയെ  
പാമ്പൊന്ന് കൊത്തി വിഴുങ്ങിയെ!  
പാവം തവള അത് കണ്ടു ചാടി ഒളിച്ചല്ലോ  
പാറ്റകൾക്കും അത് കണ്ടു പേടിച്ചു പോയല്ലോ!  

കാക്കക്കറുമ്പൻ കരഞ്ഞു ബഹളം വെച്ചല്ലോ,  
കാട്ടിലെ കൂട്ടരെല്ലാം ഓടിയെത്തിയല്ലോ!  
പരുന്തണ്ണൻ വാനിൽ നിന്ന് വട്ടമിട്ടു വന്നല്ലോ,  
ഉറുമ്പുസേന പാമ്പിൻ മേൽ പടരാൻ തുടങ്ങിയല്ലോ!  

പാമ്പിനു പേടിയായി, നെഞ്ചൊന്നു പിടച്ചല്ലോ,  
"അയ്യോ ഇനി ആരെയും കൊത്തില്ലേ" എന്നു കരഞ്ഞല്ലോ!  
വായും പൊളിച്ച് വേഗം പൊത്തിൽ ഒളിച്ചല്ലോ,  

കൂട്ടത്തോടേ കുയിലുകൾ കൂവി കൂ കൂ,  
കുഞ്ഞിക്കുരുവികൾ കീ കീ എന്ന് കരഞ്ഞു!  
അണ്ണാരക്കണ്ണന്മാർ ചിൽ ചിൽ എന്ന് വെച്ചു,  
കൂമനിരുന്നു മൂളി ഉം ഉം ഉം,  
കാട്ടിലെ പേടിയെല്ലാം മാറിപ്പോയല്ലോ!
 
ജീ ആർ കവിയൂർ 
27 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം