Posts

Showing posts from November, 2021

ബിച്ചു തിരുമലക്ക് പ്രണാമം

ബിച്ചു തിരുമലക്ക് പ്രണാമം  തണുത്ത രാവും നിലാവും  പുതച്ചു ചൂടും തൂമഞ്ഞും  മുല്ലയും പിച്ചിയും പൂക്കും നേരം രാവിന്റെ മറവിൽ പൂമേട തീർക്കും ഉണരുന്നുറങ്ങുന്ന പ്രണയതേൻ കുടിക്കും പൂത്തുമ്പികൾ ചിറകടിച്ചുയരും സ്വപ്ന സർഗ്ഗങ്ങളിൽ സ്വരരാഗമുതിർക്കും മൊഴിയും മൊഴിയുമടഞ്ഞു  സംഗീത സ്വർഗ്ഗങ്ങളിൽ  ആത്മാവ് പരമാത്മാവിനോടു  ശ്രുതി ചേർന്നുവല്ലോ ഇമ്പമായി  ഇനിയൊരു പൂക്കാലം വരില്ലല്ലോ  പുണരില്ലല്ലോ രാഗ പരാഗണങ്ങൾ സ്വയം മറന്നു പാടാൻ ഇല്ല ഇനി  ഓർമ്മകളിൽ ജീവിക്കുന്ന  പ്രിയ കവിക്ക് പ്രണാമം  ജീ ആർ കവിയൂർ 26.11.2021

പാടുവാൻ കൊതിച്ചു

പാടുവാൻ കൊതിച്ചു നീ പാടും പാട്ടിന്റെ  പല്ലവിക്കൊപ്പം  ചരണം പാടുവാൻ  കൊതിച്ചു മനം സപ്തസ്വരരാഗ വർണ്ണങ്ങളാൽ ആരോഹണാവരോഹണങ്ങൾ  തേടി വീണ്ടും വീണ്ടുമമൊരു സർഗ്ഗ സംഗീതസാന്ദ്രമായ മനം    കാത്തിരിപ്പിൻെറ കാത് അടച്ചു കണ്ണ്കഴച്ചു നിന്നെ കാണാഞ് കരഞ്ഞു മഴയായ് പെയയ്തു കദനങ്ങളൊക്കെ പുഴയായ്  കരകവിഞ്ഞു സഖി സഖി ـ! ജീ ആർ കവിയൂർ 26 11 2021

സർവം സമർപ്പണം

വൃന്ദാവനത്തിലെ രാധയായി മധുരാപുരിയിലെ രുക്മണിയായി ദ്വാരകയിലെ മീരയായി  മനമൊരു കാളിന്ദിയായി  കാണുന്നതൊക്കെ കണ്ണനായി  മണിവർണനായി  വൃന്ദാവന സാരംഗിയിൽ മൂളിയപ്പോൾ  മധുപൻ വന്നുകൂടെ മൂളിയല്ലോ  മയൂരങ്ങൾ നിർത്തമാടി സന്തോഷത്താൽ കാറ്റും മൂളി മധുരമായ്, ആനന്ദം  ജ്ഞാനപ്പാനയാൽ  പാനം നടത്തി  ഹരിനാമസങ്കീർത്തനത്താലവിടുത്തെ അറിഞ്ഞു പാടിയാടി ഗീതാഗോവിന്ദം കൃഷ്ണ കൃഷ്ണ തൃഷ്ണയകറ്റണേ ഭഗവാനേ   ജീ ആർ കവിയൂർ

for existence

Image

ദശാവതാരം

ദശാവതാരം  മതമത്സരാദികളൊക്കെ  മനസ്സിൽ നിന്നുമകറ്റി  മണമൂറും ചിന്തകളെന്നിൽ മത്സ്യാവതാര രൂപമെടുത്തവനേ തുണ  കുടില് ചിന്തകളൊക്കെ  കുടി കൊള്ളാതിരിക്കാൻ  കൂടെ ഉണ്ടാവണേ നിൻ നാമം  കൂർമ്മാവതാരനേ ഭഗവാനേ  വന്നു വരമായി തന്നീടുക വഴി തടസ്സങ്ങളൊക്കെയകറ്റി  വരിക വരിക ഉള്ളം കുളിർക്കട്ടെ  വരാഹമൂർത്തേ കൈതൊഴുന്നേൻ  നരനായ് പിറന്നു ഞാനീ   നാരത്തിലയനം ചെയ്യും  നാരായണ നാമത്താൽ മുഴുകുമ്പോൾ  നരസിംഹമൂർത്തിയായി വന്നു          കാത്തുകൊള്ളണേ  വെറുപ്പിൻ ലോകത്തുനിന്നും വെറുതെ ചിന്തകൾ മുഴുകാതെ വേണുവൂതും നിൻ രൂപം മാത്രം മനസ്സിൽ   വാമനാവതാരനായനിന്നെ തൊഴുന്നേൻ ഭഗവാനെ  പരശതം പാഴ് ചിന്തകളാൽ  പരിഹാസ്യനായി മാറാതെ ഞാനെന്ന പരിവേഷമില്ലാതെ പരംപൊരുളാം  പരശുരാമാ നിന്നെ പരിചോടുവണങ്ങുന്നേൻ ശ്രീയെഴും നിൻ ചിന്തകളാൽ   ശ്രീമാനായി വാഴ്ക നിത്യമെൻ  ശ്രീയായി വിളങ്ങുക ഉള്ളത്തിലായ് ശ്രീരാമ രാമ തുണയ്ക്കുക നിതൃം ബലമുള്ളനിൻ കരങ്ങളാൽ ദുർബലരാം ഞങ്ങളെ നീ  ഞാനെന്നും നീയെന്നുമുള്ള ഭാവത്തിൽ    നി...

മധുപനാം കവി

മധുപനാം കവി  എത്രയോ എഴുതി ഞാൻ  നിന്നെക്കുറിച്ച് തെന്നലിനൊപ്പം  പുതുമഴയുടെ താളത്തിനൊപ്പം മണ്ണിന്റെ മണത്തിൻ ലഹരിക്കൊപ്പം  മധുരമായി പാടും കുയിൽ പാട്ടിനൊപ്പം ഒഴുകുന്ന പുഴയുടെ സംഗീതത്തിനൊപ്പം  താഴ് വാര വർണ്ണത്തിനൊപ്പം  മഴമേഘങ്ങളുടെ വരവു കണ്ടാടും  മയിലിൻെറ മനോഹാരിതക്കൊപ്പം നിലാവിൻ നീലിമയിൽ അലിയും  നിഴലോടൊപ്പം യാത്രയാകും രാവിൻെറ രാഗാർദ്ര നിമിഷങ്ങൾക്കൊപ്പം  വിരഹമെന്നെ അത്രമേൽ കാർന്നു തിന്നിരുന്നു  നിന്റെ സാമീപ്യത്തിനായി  ഓർക്കുന്തോറും വരികളൊക്കെ  നിന്നെക്കുറിച്ചു മാത്രമായിരുന്നല്ലോ  എത്രയോ എഴുതി ഞാനിന്നും  എന്നിട്ടും നീ അറിഞ്ഞില്ലോ മധുപൻെറ സാമീപ്യം പൂവേ  ജി ആർ കവിയൂർ  26 11 2021

അറിയുന്നുവോ

അറിയുന്നുവോ  മിണ്ടാതിരിക്കുവാനാകുമോ നിനക്കെൻെറ നോവിൽ കുതിർന്ന പാട്ടുകളൊക്കെ കേട്ടിട്ടും വരികളിൽ നിന്നെ കുറിച്ചുള്ള വാക്കുകളൊക്കെ എഴുതിയിട്ടും പ്രിയതേ മിണ്ടാതിരിക്കുവാനാകുമോ നോവിൽ കുതിർന്ന പാട്ടുകൾ കേട്ടിട്ടും പ്രിയതേ  പറ്റുമെങ്കിൽ ഒന്നു മൂളുമോ  മറുപടിയെന്നോണം ഞാൻ  കേൾക്കുന്നുണ്ട് അകലത്തൊരു  രാക്കുയിലിൻ കളകാഞ്ചി പ്രിയതേ മിണ്ടാതിരിക്കുവാനാകുമോ നോവിൽ കുതിർന്ന പാട്ടുകൾ കേട്ടിട്ടും പ്രിയതേ  ആരോ വീണ്ടുമൊരു ബാസുരിയുടെ സ്വരമാധുര്യമെന്നിൽ നിന്നോർമ്മകൾ വന്നുനിറയുന്നു വല്ലോ അറിയുന്നുവോ  നീ ഈ കഥയൊക്കെ പ്രിയതേ  മിണ്ടാതിരിക്കുവാനാകുമോ നോവിൽ കുതിർന്ന പാട്ടുകൾ കേട്ടിട്ടും പ്രിയതേ    ജി ആർ കവിയൂർ  25 11 2021  

ഊമക്കുയിൽ

ഊമക്കുയിൽ  മിണ്ടാതിരിക്കുന്ന  പെൺ കുയിലേ  നിന്റെ മനസ്സിൽ  വിരിഞ്ഞ പൂവിൽ ഗന്ധമൂറും വാക്കുകളൊക്കെ മന്വന്തരങ്ങളായി വന്നുപോകും ഋതുക്കൾ നിന്നിൽ നിറയും വാക്കുകൾ പാടുവാനാവുകയില്ലെങ്കിലും താളം പിടിക്കുന്ന നിൻ കണ്ണിണ കളിൽ കണ്ടു കദനത്തിൻ നോവോ സന്തോഷത്തിൻ തേൻ മഴയോ മിണ്ടാതിരിക്കുന്ന  പെൺ കുയിലേ  നിന്റെ മനസ്സിൽ  വിരിഞ്ഞ പൂവിൽ ഗന്ധമൂറും വാക്കുകളൊക്കെ ജി ആർ കവിയൂർ  22 11 2021

വിരഹ ഋതു

വിരഹ ഋതു ഇന്നലെയോ മിനിഞ്ഞാന്നോ തമ്മിലകന്നിട്ടിയിങ്ങിനെയെങ്ങിനെ കഴിയുമീവിധം നാളെകളിലായ് മരണം വരാതെ ഇരിക്കട്ടെ  നിന്നോർമ്മകളാലീ നീളും  വിരിഹത്തിൻ ഇരുളിമയിൽ  വേദനയോടെ  പ്രിയതേ താങ്ങുവാനാവുന്നില്ല നീയല്ലാതെ  നാലു നാൾ കഴിഞ്ഞോരോർമ്മകൾ ഹോ !! എന്തൊരു വേർപാട്  ചുണ്ടുൽ വിരിഞ്ഞോരോർമ്മ ഈണങ്ങളായി താളങ്ങളായി കണ്ണിൽ പ്രണയാശ്രുവിനു മധുരമോ ഉപ്പോയറിയില്ല നീ അരികിലില്ല എന്നൊന്നുമേ  മറവിയുടെ ചെപ്പിൽ ഒളിക്കാനാവുന്നില്ല പ്രിയതേ വസന്തവും ശിശിരവും വന്നകന്നു നിൻ ഹൃദയത്താൽ എൻ ഹൃദയത്തിന് ചില്ലുവാതിലുകൾ തകർത്തില്ലേ , ആളി കത്തുന്നു എന്നിൽ വിരഹത്തിൻ തീക്കനൽ പ്രണയത്തിൻ വൻമതിൽ ചാടി നിന്നരികിൽ എത്താനാവാതെ ഇങ്ങിനെ അലയുന്നു പ്രിയതേ  വെയിൽ പെയ്തു പ്രണയത്തിൻ നിന്നോർമ്മകളൾ വിരിയും പൂത്തോട്ടങ്ങൾ കരിഞ്ഞു  കിളി കൂടുവിട്ടു പറന്നെങ്ങോ കുയിലിൽ പാട്ടിലും വിരഹരാഗം മരണം വരാതെ ഇരിക്കട്ടെ  നിന്നോർമ്മകളാലീ നീളും  വിരിഹത്തിൻ ഇരുളിമയിൽ  വേദനയോടെ  പ്രിയതേ ജീ ആർ കവിയൂർ 23 11 2021

ഹൃദയ ക്ഷേത്രം

ഹൃദയക്ഷേത്രം ഈ കണ്ടുമുട്ടലുകൾ  വെറും പ്രഹസനമല്ലോ ഈ പരമ്പരകളെത്ര പഴയുള്ളതല്ലേ പ്രിയതേ ഹൃദയമിടിപ്പുകളൊക്കെ ഹൃദയത്തിൽ തന്നെ ഒളിക്കട്ടെ ഹൃദയങ്ങൾ തമ്മിൽ അടുക്കട്ടെ സൗഹൃദം വളർന്നു പുഷ്പിക്കാട്ടെ ഞാനെൻ പ്രണയത്തിന്റെ കാരവലയത്തിലല്ലോ സ്വർഗ്ഗമെന്ന അനുഭൂതിക്കൊപ്പം ഉലകമമെൻ കാലച്ചുവട്ടിലല്ലോ കുപ്പിച്ചില്ലുകളെക്കാൾ ഉടഞ്ഞു പോകുന്നതല്ലോ സ്വപ്നങ്ങൾ അവകളെ സംരക്ഷിക്കേണ്ടത് ഞാനും നീയും തന്നെയല്ലേ എന്റെ ഹൃദയം തന്നെയല്ലേ നാം വാഴുമീ പ്രണയക്ഷേത്രം അതിൽ നീ എൻ ദേവതയല്ലോ പ്രിയതേ പ്രണയമേ  പ്രണയിനി ജീ ആർ കവിയൂർ 23 11 2021

സ്വപ്‌നം കണ്ട്‌ പുലരിക്കായ്

Image
 സ്വപ്‌നം കണ്ട്‌ പുലരിക്കായ്  വെയിലു പെയ്യ്തു  നനഞ്ഞൊട്ടി മെല്ലെ  വഴിമുറിച്ചു കടന്നു  പുസ്തകങ്ങളുടെ സാമീപ്യം  നിറഞ്ഞ ലോകത്തേക്ക്  മൃതരായവരും ശയ്യാവലമ്പരും  വിസ്മൃതിയിലാണ്ടു കിടപ്പു  മരിച്ചിട്ടില്ലാത്തവർ തലപൊക്കി  നോക്കുന്നത് പോലെ തോന്നി  ഏറെ നോവറിയിച്ച നോവലുകൾ  നടന്നു വഴിത്താരകളൊടുങ്ങാത്ത സഞ്ചാര സാഹിത്യങ്ങളും ലോഹ്യം  വിട്ടും ലോകോത്തരമാവേണ്ടിയതാം  ലേഖനങ്ങൾ ഇവക്കൊക്കെ ആവശ്യക്കാർ  ഏറെ ഉള്ളത് പോലെ പൊട്ടി തട്ടി കിടപ്പു  കവിത 'ക' യുമില്ലാതെ വിതയുമില്ലാതെ  വായിക്കപ്പെടാതെ ഏറെ പൊടി തിന്നു പുനർവായനയില്ലാതെ പടച്ചു വിടുന്നു  എങ്കിലും ചിലതൊക്കെ പൊട്ടി ചിനക്കുന്നുണ്ട്  ആത്മനോമ്പാനങ്ങളുടെ വെളിപാടായ്  മുഴങ്ങുന്നുണ്ട് പരിവേദനകളായ് പരിഭവുമായ്  ഉണ്ട് മോചന ദ്രവ്യങ്ങൾ കൊടുത്തു  കാലം കാത്തു കിടപ്പുണ്ട് നല്ലൊരു  നാളെയുടെ  പുലരിയും കാത്തു  സ്വപ്നങ്ങളുമായി  ഉണർവിന്റെ  കാലൊച്ചക്കു കാതോർത്ത് കൊണ്ട്  ജീ ആർ കവിയൂർ  21 . 11 . 2021  ചിത്രം  എന്റെ മൊബൈലിൽ എടുത്തത് ...

അഭൗമ പ്രകാശമേ

അഭൗമ പ്രകാശമേ അൻമ്പേഴും അമ്പാടി കണ്ണനെ കാണുവാൻ അമ്പലപ്പുഴക്കു ഞാൻ വന്നീടുമ്പോൾ അഴകേഴും നിൻ രൂപം കണ്ടു തൊഴും നേരം അരികത്തു വന്നു നിൽക്കും ഗോപി ജനങ്ങളെ അറിയാതെ നോക്കിയപ്പോൾ എല്ലായിടത്തും  അവിടുത്തെ മോഹന രൂപം തന്നെ കാണ്മു  ആരും കാണാതെ നിൻ രൂപം വീണ്ടും  അണയുന്നു എൻ അന്തികേ കണ്ടു   അങ്ങു ഗുരുവായൂർ നടയിലായി ആരോമലായി മഞ്ഞപട്ടാമ്പരം ചുറ്റി അരമണി കിങ്ങിണി തരിവളകിലുക്കി അൻമ്പോറ്റിയാം പൈതലായ് ഭഗവാനെ.. മധുര തൻമധുരമേ മായാപ്രപഞ്ചമേ മനസ്സിൽ തെളിഞ്ഞു നീ മധുരയിൽ മധുസൂദനാ മന്മോഹനാ മുരാരേ മായം കളഞ്ഞെൻ ഉള്ളം തെളിച്ചുവല്ലോ മതമാത്സര്യങ്ങൾ വെടിഞ്ഞു ഞാൻ മധുരയിലെ ദ്വാരകാദീശനെ കണ്ടു തൊഴുതേൻ.. അപ്പോൾ നീ കൈയാട്ടി വിളിച്ചങ് എന്നെ അകലെയുള്ള ദ്വാരകയിലേക്ക് നയിച്ചില്ലോ അവിടെ കടലിൽ നടുവിൽ നിൻ സാന്നിദ്ധ്യം അറിയിച്ചു നീ എനിക്ക് ദർശനം തന്നിട്ടുമ്പോൾ അറിഞ്ഞു ഈരേഴു പതിനാലു ലോകത്തിലും അഭൗമം ദീപ പ്രകാശം ചൊരിയുന്നത് നീതന്നെ ജീ ആർ കവിയൂർ 20 11 2021     

കരം ഗ്രേസിച്ചീടാൻ

കാണാതെ കേൾക്കാതിരിക്കുമോ  കാണി നേരമെങ്കിലും കണ്ണാനിൻ കൊതിയോടെ ചോദിച്ചു വാങ്ങുമെൻ കണ്ണനോട് ഇനിയൊരു ജനംമുണ്ടെങ്കിൽ  പീതാംബരം ചുറ്റി  കസ്‌തൂരി തിലകം ചാർത്തി  മയിൽപ്പീലി തിരുമുടിയിൽ  തിരുകി വന്നു നിൽക്കും   നിൻ കാർമുകിൽ നിറം കണ്ടും നിൻ പൊൻ മുളം തണ്ടിലെ  വേണുഗാനം കേട്ടു  നിൻ സാമീപ്യം അറിഞ്ഞു നിൻകരംഗ്രഹിച്ചിട്ടുവാൻ ഭാഗ്യംതരണേ  അൻമ്പേഴും അമ്പലപ്പുഴയിൽ വന്നു നിൽക്കുമെൻ  മനതാരിൽ വാഴണേ നീ നിത്യം  ഭക്തവത്സല ഭഗവാനെ കണ്ണാ കണ്ണാ കാർമുകിൽ വർണ്ണാ ജീ ആർ കവിയൂർ 20.11. 2021

ദലമർമ്മരങ്ങൾ

ദലമർമ്മരങ്ങൾ മഴമാറി  വെയില്‍ വന്നു . പുല്‍ തുമ്പില്‍ മനസ്സ് ..!! വര്‍ണ്ണങ്ങളുടെ ആകാശം തേടി  കാത്തിരിപ്പിന്‍ ആഴങ്ങളില്‍ നിന്നും മൌനം വെടിഞ്ഞു ചിറകടികൾ ഇലപച്ചയുടെ  ഇടയില്‍ തേടുന്നു  തേന്‍മലര്‍ .. പൂവിനെ നോവിക്കാതെ  ചുംബിക്കുന്നു കണ്ണുകൾ . കാറ്റിനു ഗന്ധം  . ചൂട് ഏറി വന്നു മുത്തമിട്ടു  ദളങ്ങളിൽ തീ പടർന്നു.. മുള്ളിന്‍ നിടയിലും  പൂവിരിഞാലും അകലില്ല  ശലഭം പ്രണയം ..!! ജീ ആർ കവിയൂർ 17 11 2021     

ചിത്രദര്‍ശിനിക്കുഴലിലൂടെ

 ചിത്രദര്‍ശിനിക്കുഴലിലൂടെ ചില്ലുകൾ പൊതിഞ്ഞ  ചിത്രദര്‍ശിനിക്കുഴലിലൂടെ കണ്ണോടിച്ചപ്പോൾ  ഗതകാല ഒർമ്മകളാൽ  ഞാനെന്റെ ആകാശത്തിനു  നിറം കൊടുത്തു ചുണ്ടുകളാൽ  നിൻ പുഞ്ചിരിയുടെ  പിറകിലായി മെല്ലെ  എൻ ചുംബനം ഒളിച്ചു  സ്വപ്നങ്ങളിൽ നീയുമായി  എത്രയോ തവണ  ഒളിച്ചോട്ടങ്ങൾ കഴിഞ്ഞു  ഈ സ്വപ്നാടനം  ഇനിയെത്രനാൾ തുടരും  കല്പാന്തത്തോളമോ അറിയില്ല  എന്തായാലും നിത്യം  വിരൽത്തുമ്പിലൂടെ  കവിതയിൽ നീ നിറയുന്നുവല്ലോ  ജീ ആർ കവിയൂർ  17 .11 .2021 

വല്ലാത്ത മോഹം

വല്ലാത്ത മോഹം നീ പൂമ്പാറ്റയായി മാറിയപ്പോൾ  ഞാനങ്ങു  പൂമ്പൊടിയായി മാറി സ്നേഹത്തിൻ തണൽ തേടി കാറ്റിൽ പാറി പറന്നു നടന്നു എനിക്ക് കുടപിടച്ചു  നീലാകാശം സാക്ഷിയാകുമ്പോൾ  ഓർക്കും തോറും കണ്ണു നിറഞ്ഞു  മനസ്സു വല്ലാതെ തേങ്ങി  ഇനിയെന്നാണോന്നു തീരങ്ങൾ തേടും  ജീവിത വഞ്ചി നിൻ തീരത്തെക്കു അണക്കുവാനെയെറെ പരി ശമിച്ചിട്ടുമാവാതില്ലല്ലോ  ഓരുവേള നിനക്കുമ്പോൾ  എൻ മനം യൗവന ബാല്യങ്ങളിലേക്കു മടങ്ങുവാൻ വല്ലാതെ  മോഹിക്കുന്നുവല്ലോ പ്രിയതേ  ജീ ആർ കവിയൂർ 15 11 2021

ശരണം ശരവണനെ

ശരണം ശരവണനെ ---------------------------------- ഹരോ ഹര പാടി  അശരണരാം  ഞങ്ങൾ ശരവണനെ നിന്നെ തേടി  പഴമലർ തേൻ ശർക്കര    നൈവേദ്യത്തോടെ   പഴനിക്ക് വരുന്നേൻ ആയിരത്തൊന്നു പടിമേൽ ഇരിക്കും  ആശ്രിതവത്സലനേ അവിടുന്ന് അകറ്റണേ അകതാരിലുള്ള ദുഃഖമെല്ലാം  മയിലേറി വന്നു നീ  മാമയിലമരും വള്ളി മണവാളാ നിൻ വല്ലഭത്താലെങ്കളേ  വല്ലവിധവും കാത്തിടണേ  ആഴിയും ഊഴിയുമൊക്കെയളന്നു ആറുപടി കടന്നവനേ  അറുമുഖനേ ഗജമുഖ സോദരനെ  അഴിക്കുക നീ സംസാര ദുഃഖങ്ങളോക്കെ  ശിവശക്തി മകനേ  ശരവണനെ നിന്നെ  ഭജിപ്പവർക്കു  ശിവമകന്നു ശവമാകുവോളം ശരണം നീ മാത്രം ഭഗവാനെ  ഹരോ ഹര പാടി  അശരണരാം  ഞങ്ങൾ ശരവണനെ നിന്നെ തേടി  പഴമലർ തേൻ ശർക്കര    നൈവേദ്യത്തോടെ   പഴനിക്ക് വരുന്നേൻ ജീ ആർ കവിയൂർ  14 11 2021

കലാലയ തണൽ ജോതി

കലാലയ തണൽ  ജോതി  സൗഹൃദം പൂത്ത വാടിയിലിന്നലെ  കണ്ടുമറന്ന പൂത്തുമ്പികളെ കണ്ടു മനസ്സൊരു വാസന്ത ചന്ദ്രികയിലലിഞ്ഞു മറവിചെപ്പിൽ നിന്നൊരോന്നും കോറിയെടുത്തു ഞാൻ അക്ഷരമാലയാൽ കോർത്തമുത്തുകളൊരു പോലെയുള്ള  ഉടയാട കളിട്ടു പാറിനടന്ന ആ നല്ല നാളുകൾ പറയാതെ പറയിപ്പിച്ച കൂട്ടുകാരികൾ  പഴയ കഥകളൊരോന്നും പറഞ്ഞു ചിരിച്ച് ഏടുകളിലറിയാതെ മറന്നു നിന്ന നേരം  എൻ സംസാരദുഃഖം ദുരിതങ്ങളൊക്കെ  എവിടെയോ പോയി മറഞ്ഞു മറഞ്ഞുവല്ലോ  എത്ര പറഞ്ഞാലും തീരാത്ത  മധുര നോവായി മാറിയല്ലോ  കോരി ചൊരിയും മഴയെത്തുമോർമ്മ  മങ്ങാ വെയിലിൽ നിന്നു ഞാൻ  ജി ആർ കവിയൂർ  14 11 2021 Assumption ജ്യോതി ഹോസ്റ്റൽ 1984 -1989 വർഷ റീയൂണിയൻ കഴിഞ്ഞു വന്ന കൂട്ടുകാരിക്ക് വേണ്ടി എഴുതിയത്

ശരണം ശരണം

ശരണം ശരണം  ശരണമന്ത്രങ്ങൾക്കു  ശക്തിപകരും ശരവണ സഹോദരനെ ശരണം ശരണം ശരണം  ചിന്മുദ്രാംഗിതനായ്  യോഗനിദ്രയിലമരും  ചിന്മയനേ നിൻ  കര ചരണങ്ങളിലഭയമാകാൻ  മാലയിട്ടു വൃതം നോറ്റ മാമലയേറാൻ  മനസ്സു തുടിക്കുന്നു ശരണം ശരണം ശരണം  ഓം സ്വാമി നിന്റെ കത്തോ ഓം ഓം അയ്യപ്പൻ എന്റെ അകത്തോ ഓം തിന്തകത്തോം പാടി നിന്നെ  കാണാൻ വരുന്നേൻ അയ്യൻഅയ്യപ്പ സ്വാമിയേ  ശരണം ശരണം ശരണം  സാമിയെ ശരണം അയ്യപ്പാ... ജി ആർ കവിയൂർ  13 11 2021     

ഇനിയാവില്ല

ഇനിയാവില്ല  നീയെന്ന  നിഴലെന്നു നേർക്കുനേർ വീണ് നെഞ്ചക കണ്ണാടിയിലിന്നും നീക്കാനാവാത്ത ചലച്ചിത്രം എത്രയോ  ഋതു വാസന്തങ്ങൾ പൂവിട്ടു കൊഴിഞ്ഞു പോയി എന്നിട്ടുമെന്തേ ഇന്നുമീ വാടാമലരായി വിരിയുന്നു  എൻ അക്ഷര കൂട്ടിന്റെ ഈണമായ് താളമായി ഇനിയെന്നാവുമോ ഇതൊക്കെ നിനവായി നിന്നെ തേടി വന്നീടുക ജനിമൃതികളിനിയെത്ര താണ്ടണമോ ജരാനാരകളൊക്കെ ചോദിപ്പു  ജാള്യമൽപ്പവുമില്ലേ ഇങ്ങിനെ ജീവിപ്പതിനായി ജടിലമായി ഇനിയാവില്ലയെനിക്കു മന്ദസ്മിതം തൂവുവാൻ വാക്കുകൾ കൊറിയിട്ടു ഒട്ടുമേ കത്തിരിക്കവയ്യ ഓമലേ ജീ ആർ കവിയൂർ 13.11.2021

എൻ കാതലേ ( ഗാനം)

എൻ കാതലേ ( ഗാനം) കാതലേ കാതലേ നീ എന്നുമെന്നുമെൻ ഓർമ്മതൻ കിരണമല്ലേ എൻ ഈണങ്ങൾക്കു  ശ്രുതി പകരുംഭാവല്ലേ വേഴാമ്പലായ്  മയിൽ പേടയായ് കുയിൽ പാട്ടായി  നീ മാറുന്നുവല്ലോ നിലാവിൻ നിഴലിലായ് എൻ കനവുകളിൽ ഗസൽ മഴയായ്  മുത്തമിട്ടകലുന്നില്ലേ ഉണരുമ്പോഴേക്കുമ- ക്ഷര പൂവായ് വിരൽത്തുമ്പിൽ കവിതയായ് വിരിയുന്നുവല്ലോ അന്തരാത്മാവിൽ തേൻ നുകർന്നു  മുത്തമിട്ടു പറക്കുംവർണ്ണ ശലഭമായ്  നീ നെഞ്ചോരം കുളിരുമായി വന്നു നൃത്തം ചവിട്ടില്ലേ സഖിയേ കാതലേ കാതലേ നീ എന്നുമെന്നുമെൻ ഓർമ്മതൻ കിരണമല്ലേ എൻ ഈണങ്ങൾക്കു  ശ്രുതി പകരുംഭാവല്ലേ ജീ ആർ കവിയൂർ 11.11.2021     

ഓർമ്മയിലെ വസന്തം

ഓർമ്മയിലെ വസന്തം  രചന ആലാപനം  ജീ ആർ കവിയൂർ ഒരു നാളും പിരിയാത്തോരു  ഓർമ്മകളുടെ നടുവിലായ് ഓമലേ നിൻ മുഖമെന്നിൽ  ഓടിയെത്തുന്നു എൻബാല്യത്തിലായി  ഒരുമാത്രയൊന്നു കാണുവാനാശിച്ചു  ഒന്നുരിയാടി അടുത്ത ഇരിക്കുവാൻ  ഇഴപിരിയുമി ജന്മ ദുഃഖങ്ങളാൽ  ഇനിയീ ജന്മത്തിലാശയടങ്ങുമോ ചിതയോളം  അറിയില്ല നീയെൻ അക്ഷര ചിമിഴിലായ് അണയാത്ത മോഹത്തിൻ അവസാനവാക്കായ് തീരുമോ  അഴിയാത്ത മറവിയുടെ പ്രണയ നോവേ..!! 08 11 2021

വരിക നീ

വരിക നീ  നീയന്നുമെൻ  വിരൽ തുമ്പിലെ  വർണ്ണ വസന്തങ്ങൾ തീർക്കുമൊരു  അക്ഷര പ്രണയമല്ലോ നീ കാട്ടും വഴികളിലൂടെ  നടക്കുമ്പോഴൊക്കെ  കല്ലുംമുള്ളും പൂവായ്  കേൾക്കും മൊഴിയൊക്കെ  കവിതയായ്  എൻ മനോമുകുരത്തിൽ നീയെന്നുമൊരു  സുര സുന്ദരിയായ് മന്ദസ്മിതം തൂകുന്നു നിതൃം വരിക വരികയൊന്നു വന്നു മിഴിനീർ തുടയ്ക്കുക  വരാതിരിക്കല്ലേ നീ വരികളിൽ നിറയുമല്ലോ കവിതേ ജി ആർ കവിയൂർ  4 11 2021

ദീപാവലി രാവിൽ (ലളിത ഗാനം )

ദീപാവലി രാവിൽ മണി ദീപം തെളിഞ്ഞു മനതാരിലായ് എൻ ഹൃദയം കവർന്ന  സുന്ദരി ശില്പമേ  നീ മീട്ടും വീണയിൽ  ഉതിരുംവീചികളിൽ  എന്നുള്ളകത്തിൽ  വിരഹ രാഗമുണർന്നു  എത്ര ദീപാവലി  സന്ധ്യകൾ കഴിഞ്ഞു  കാത്തിരിപ്പിൻ ചിരാതുകൾ കൺചിമ്മിയല്ലോ  ഇനിയെന്നുകാണും നാം  കണ്ടു മൊഴിയുമാ വാസന്ത ചന്ദ്രിക പെയ്യും  രാലാവിലായി പ്രിയതേ ജി ആർ കവിയൂർ  4 11 2021

ജമദഗ്നിയല്ല

  ജമദഗ്നിയല്ല  ജമദഗ്നിയല്ല ഞാൻ  ജാമദേയ സിദ്ധികളൊന്നും  ജന്മനാ വശമില്ലല്ലോ  ജല്പനങ്ങളായി കരുതുകയും  ജയിച്ചന്നഭാവവുമില്ല ജനിമൃതികളെ കുറിച്ചറിയാതെ  ജീവിപ്പതിനു ശാപമുക്തിക്കായി  ജടാവൽക്കലങ്ങളണിഞ്ഞു ജപിച്ചു  ജയ ജയ പരശുരാമനാലല്ലോ  ജന്മം കൊണ്ട കേരളമേ  അറിയുക അങ്ങു  വാനിൽ  ചക്രവാളങ്ങളത്തിനപ്പുറത്തു  നിന്നെ കണ്ടു മിന്നും താരകമായ്   എന്തേ രേണുക ചിരിക്കുന്നു  ജീ ആർ കവിയൂർ  01 .11 .2021