നിന്‍ സാമീപ്യം തേടി
മധുരം പകരും നിൻ അധരം വിരിയും കണ്ണിലെ വസന്തം അനുരാഗം തോന്നുന്ന നിമിഷം പ്രിയകരം നിന്‍ സാമീപ്യം ... പടരും മൊഴികളിലെ തരംഗം അലിയും തനുവിലാകെ സുഗന്ധം അണയും നിന്‍ മൃദു സല്ലാപം അകലെയാണെങ്കിലും അരികലെന്നുതോന്നും പിരിയാതെ ഒന്നായ് ഓര്‍മ്മകള്‍ ഇനിയെന്ന് കാണും നമ്മള്‍ ഋതുക്കളൊക്കെ പോയി മറഞ്ഞു കനവെന്നു തോന്നുകില്‍ വിഷമം മനസ്സിലാകെ പ്രണയമഴ പൊഴിഞ്ഞു പ്രളയതീരങ്ങളില്‍ തിരഞ്ഞു ജന്മജന്മാങ്ങളായ് നിന്നെമാത്രം ഇനിയെന്നു ഒന്ന് ചേരും നമ്മള്‍ ..!! ജീ ആര്‍ കവിയൂര്‍