മറന്നു പോയതെന്തേ ..!!
ശലഭച്ചിറകടിയാല്‍ നാണത്താൽ മിഴികൂമ്പിയൊരു
ശംഖുപുഷ്പത്തിന്‍ ഉള്ളിലെ മിടിപ്പാരറിവുയെന്നു
പ്രഭാത പ്രതോഷസന്ധ്യകളില്‍ മനമറിയാതെ
പ്രക്ഷുബ്ദമാകുന്നതെന്തേ എന്ന് ഓര്‍ത്തറിയാതെ
പൈദാഹങ്ങള്‍ മറന്നുറങ്ങിയ നേരത്തു കിനാകണ്ടു
മൈക്കണ്ണിയാളവള്‍ മാറത്തു വിരലോടിച്ച നേരം
മെല്ലെ കണ്ണുതുറന്നപ്പോള്‍ പാതിരാകുയിലിന്റെ പാട്ടുകെട്ടു
മുളം തണ്ടുമതുമെറ്റ് പാടിയ വിരഹ ഗാനം പെട്ടെന്ന്
മൂളി മനസ്സിന്റെ താളുകളില്‍ കുറിച്ചിട്ടു ഉറങ്ങിയുണര്‍ന്നൊരു
നേരം എത്ര ഓര്‍ത്തിട്ടുമെന്തെ മറന്നുപോയല്ലോ കഷ്ടം ..!!
Comments
ആശംസകള്‍സര്‍