ആവുന്നില്ല എന്നാല്‍ ..!!
പഴംതമിഴ് പാട്ടിലെ പൈങ്കിളി പെണ്ണെ
നിന്നെ കുറിച്ചോന്നെഴുതാനെനിക്ക്
വട്ടെഴുത്തും കോലെഴുത്തും പിന്നെ
മലയാണ്മയും പോരാതെ വന്നുവല്ലോ
എത്ര എഴുതിയാലും മതിവരില്ല നിന്‍
കണ്‍മിഴിപൂവിനെ ചുറ്റി നടക്കും
മത്തഭ്രമരമായ് ഞാനങ്ങു മാറിപോയി
മൂളിയകലും കിനാക്കളിലെന്നും നീയൊരു
കിട്ടാക്കനിയായിരുന്നു പെണ്ണെ ...!!
എന്നറിവിന്നാക്ഷരങ്ങളെതു
നികുഞ്ചത്താലളന്നു നോക്കിയിട്ടും
വാക്കുകള്‍ കിട്ടുന്നില്ലല്ലോ വര്‍ണ്ണിക്കാനായ്..!!
Comments
ആശംസകള്‍