Posts

Showing posts from January, 2017

ആഞ്ജനേയ സ്വാമി ശരണം .......

ആഞ്ജനേയ സ്വാമി ശരണം ....... അഞ്ജലീബദ്ധനായ്   നിന്നു തൊഴുതേന്‍ ആഞ്ജനേയ സ്വാമി ശരണം എന്‍ ആഞ്ജനേയ സ്വാമി ശരണം ....... രാമ രാമേതി ജപിച്ചു വലംവച്ചു രാമായണ സ്മൃതിയിലലിഞ്ഞു രാമോപദേശാര്‍ത്ഥം പോയിങ്ങു വന്നിതു രമ്യമാമി ഭൂവിതില്‍ പ്രതിഷ്ടാ ശിലയുമായ് രാമഭക്തന്‍  വൈകിവന്നേരമങ്ങു ..... അഞ്ജലീബദ്ധനായ്   നിന്നു തൊഴുതേന്‍ ആഞ്ജനേയ സ്വാമി ശരണം എന്‍ ആഞ്ജനേയ സ്വാമി ശരണം ....... ശ്രീരാമസ്വാമി ദൂളിയും ദര്‍ഭയും ചേര്‍ത്തു ശിവലിംഗ പ്രതിഷ്ഠനടത്തിയതു കണ്ടു ശേഷാവതാരന്‍ കേട്ടു ഭക്തിയോടെ കൊണ്ടു വന്നതിനിയെന്തു ചെയ്യവു രാമാകാന്തന്‍ ചെറുപുഞ്ചിരിയാല്‍ ചൊല്ലി മാറ്റി പ്രതിഷ്ടിക്കുക വേഗം വാനര വീരാ അഞ്ജലീബദ്ധനായ്   നിന്നു തൊഴുതേന്‍ ആഞ്ജനേയ സ്വാമി ശരണം എന്‍ ആഞ്ജനേയ സ്വാമി ശരണം ....... മര്‍ക്കടവീരന്‍ ഒന്നുമേ ചിന്തിക്കാതെ മൊത്തത്തെ വാലാല്‍ ചുറ്റി വരിഞ്ഞു വലിച്ച നേരമാപ്പോള്‍ ഉയര്‍ന്നു വന്നിതു വലിയ പ്രദേശമാകെ തെളിഞ്ഞു എണ്ണചിറയും വന്നില്ല ശ്രീ രാമസ്വാമി പ്രതിഷ്ടിച്ചോരാ  ലിംഗം . അഞ്ജലീബദ്ധനായ്   നിന്നു തൊഴുതേന്‍ ആഞ്ജനേയ സ്വാമി ശരണം എന്‍ ആഞ്ജനേയ സ്വാമി ശരണം ....... ഗര്‍വു ശമിച്ചോരാ...

ശാന്തിയുടെ ചിരി

ശാന്തിയുടെ ചിരി നനുത്ത ശ്വാസം വിറയാർന്ന ചുണ്ടുകൾ മൗനമുടഞ്ഞു ചിതറി  കുളിർ തെന്നലില്‍ രഹസ്യമർമ്മരങ്ങള്‍ തണുത്തുറഞ്ഞു  നിമിഷങ്ങള്‍ നിമ്നോന്നതങ്ങളില്‍ നിലാവു പരന്നൊഴുകി ശ്വാസനിശ്വസഗതിക്കു സാഗര തിരമാലയുടെ വേഗത നേര്‍ത്തു നേര്‍ത്തു വന്നൊരു അനുഭൂതിയുടെ പൂക്കള്‍ വിടര്‍ന്നു . മഴയുടെ ഒടുക്കം സൃഷ്ടിയുടെ. തുടക്കം .. അര്‍ത്ഥ വിരാമാര്‍ന്ന മൗനം  ... ആനാദിയില്‍ വചനം മൊട്ടിട്ടു വാക്കുകള്‍പൂക്കളായ് വീണ്ടും കവിത ഉണര്‍ന്നു വണ്ടുകള്‍ മൂളിപറന്നു ആമരം ഈമരമായി രാമ രാമ മാമുനി മാനിഷാദ ചൊല്ലി അരണിയില്‍ തരുണി വെന്തു ചൂത് ദൂത് ആക്ഷേപങ്ങള്‍ അക്ഷൗണികൾ നിരന്നു ഹത കുഞ്ചരക്കിടയില്‍ പാഞ്ചജന്യം മുഴങ്ങി ഒരിടത്ത് തോല്‍വിയും ജയവും കൈകോര്‍ത്തു ചുടലനൃത്തം ചവുട്ടി പ്രളയം വീണ്ടും വീണ്ടും സാഗരം വളര്‍ന്നു ബുദ്ധന്റെ ചിരി പരന്നു.. ജീ ആര്‍ കവിയൂര്‍ 28-1-2017

എന്തെ നീയും വായിക്കുകയോ ..!!

എന്തെ  നീയും വായിക്കുകയോ ..!! എന്റെ കണ്ണുകൾ പറയാൻ ശ്രമിക്കുന്നു കണ്ണുനീരാൽ ചാലിച്ചെഴുതുകയാണോയീ  രാവിന്‍ നിറമുടച്ചു മഷിയാക്കി നോവിന്‍  കവിതകള്‍ ഞാനിവിടെ ഉണ്ട് എന്നാൽ അവിടെ നിന്നോടൊപ്പവുമുണ്ട് മൗനമെന്റെ വീടും ചിന്തകൾ എന്റെ ഏകാന്തതയുടെ കൂട്ടുകാർ ഞാൻ അല്പനേരത്തേക്കു മൗനിയായിമാറി കൊണ്ട് അനുവദിച്ചു അവൾക്കായി നീയറിയാതെ ഹൃദയം മന്ത്രിക്കുന്നതു ഞാനറിയുന്നു എന്‍ മിഴികളിലൂടെ ഒഴുകും നീരിലായി എഴുതിയവ മുഴുവനും നീ ചുണ്ടുകളാൽ വായിച്ചെടുടുത്തുവല്ലോ ..!! ജീ ആര്‍ കവിയൂര്‍ 27-1-2017

ഇതിന്റെ പേരോ ..?!!

ഇതിന്റെ പേരോ പൊരുതി പൊറുതിമുട്ടി വറുതിയുടെ പരുധിയറുത്തു തകൃതിയുടെ തമിരു പൊട്ടി കലിക പൊലിക തരിക തരിക വീണ്ടും തരിശാം മനസ്സിലിടമെനിക്കു മഴത്തുള്ളി കിലുക്കമുടച്ചു നാഴികമണിയുടെ ചുംബനങ്ങളാല്‍ എന്റെ സ്വാതന്ത്രത്തിന്റെ അവസാന വാക്കോയിതിനു വക്കുമുറിഞ്ഞൊരു ചഷകമോ ?. ഏകാന്ത രാവുകളുടെ വ്രണിത വികാരങ്ങളോ ജല്പനങ്ങളോയീ വിരലാലമര്‍ന്നു ... ഉടഞ്ഞു വീണ മൗനത്തിനവസാനം ലവണ രസമിശ്രിതത്തിന്റെ സ്വാദിനാണോയീ പ്രണയമെന്ന പേര്...!! ജീ ആര്‍ കവിയൂര്‍ 27 -01 - 2017

ഞാനും നീയുമൊന്ന് ......

ഞാനും നീയുമൊന്ന് ...... അക്ഷരങ്ങള്‍ നിറഞ്ഞോരാ ആകാശ ഗംഗയില്‍ നിന്നും  പൊഴിഞ്ഞു വീഴുന്നൊരു വാലില്ലാ നക്ഷത്രമോയീ  ഞാന്‍ തിരയുന്നു എന്നെ എല്ലായിടത്തും കൊഴിഞ്ഞു വീണ പൂവിലും പാടി തീര്‍ന്ന പാട്ടിന്റെ നിശബ്ദതയിലും കേട്ടില്ല  മിന്നിയോടുങ്ങിയ മിന്നലിലും അലറി അടുത്തു തിരയെ തൊട്ടു പതഞ്ഞു പൊതിഞ്ഞകലും തീരത്തിലും കണ്ടില്ല ആരാണ് ഞാന്‍ നീയാണോ നിന്നിലൂറും സ്നേഹസ്വാന്തനമോ നിന്‍ നിഴലിലോടുങ്ങും മൗനമോ പഞ്ചഭൂതങ്ങളിലും അത് തീര്‍ത്തൊരു നിത്യ ശാന്തിയിലും ഇല്ല എനിക്ക് മരണമില്ല ഞാന്‍ സനാതനന്‍ ജനിമൃതികല്‍ക്കിടയിലൊരു ആരുമറിയാ നാഴികക്കല്ലോ ഇല്ലില്ല ഞാനീ നങ്കുരമില്ലാതേ തുടരുന്നുയീ ജീവിതയാത്രാവസാനം നീയെന്ന തീരത്തണഞ്ഞുവല്ലോ .. അലിഞ്ഞു അലിഞ്ഞു ഇല്ലാതെയാകുന്നുവല്ലോ നിത്യ താരകാ പരബ്രഹ്മബിന്ദുവില്‍ ....!! ജീ ആര്‍ കവിയൂര്‍ 27 - 01 -2017

പൂക്കുന്നുവല്ലോയെന്നില്‍ ...

പൂക്കുന്നുവല്ലോയെന്നില്‍ ... ഗസലുകള്‍ പൂക്കുന്ന രാവുകളില്‍ മദനഗന്ധമേറുന്നു എന്നില്‍ സഖിയേ... മന്ദാരമേ നിന്നാല്‍ എന്തേ മന്ദപവനും ലഹരിയോ ......!! ചന്ദ്രകാന്തത്തിന്‍ ചാരുതയില്‍ ചന്ദനം മണക്കുന്ന മയില്‍‌പ്പീലി വീശിയും നിന്‍ അധര ചഷകങ്ങള്‍ക്ക് മുന്തിരിയുടെ നിറകണമോ.... പാല്‍നിലാവ് നിന്നെ തഴുകുമ്പോള്‍ പുണരാന്‍ വെമ്പുന്നെന്‍ എന്‍ മനമാകെ,......  പെയ്തു ഒഴിയുന്നുവല്ലോ അക്ഷര മഴയാല്‍ പ്രണയമേ എന്‍ കവിതേ ...... നിന്നില്‍ പടരുന്ന അളകങ്ങള്‍ക്ക് എന്തേ സര്‍പ്പ സൗന്ദര്യമോ..... ഗസലുകള്‍ പൂക്കുന്ന രാവുകളില്‍ മദനഗന്ധമേറുന്നു എന്നില്‍ സഖിയേ...!! ജീ ആര്‍ കവിയൂര്‍ 25-1-2017

എല്ലാമറിയുന്നുവല്ലോ യഹോവേ ....

എല്ലാമറിയുന്നുവല്ലോ യഹോവേ .... എല്ലാം നീ അറിയുന്നുവല്ലോ യഹോവേ എന്‍ ചിന്താ വഴികലെ പുല്‍കൊടികളിലേ മഞ്ഞിന്‍ കണങ്ങളിലുമെഴുതിയിരിക്കുന്നുവല്ലോ മഹനീയമാം നിൻ നാമമൊക്കെയുമുണ്ടല്ലോ.... അങ്ങയുടെ ആത്മാംശമെന്നില്‍ നിറയുന്നുവല്ലോ അറിയുന്നു നീ എല്ലാം അറിയുന്നു നീ യഹോവേ  പുലരിയതന്‍ ചിറകേറി പറക്കുവാന്‍ വെമ്പുയെന്നെ നിന്‍ കൈകളാല്‍ എന്നെ നയിക്കുന്നുവല്ലോ ...... ഇരുളെന്നെ മൂടി കഴിയുന്ന നേരത്തു നിന്‍  ദിവ്യ പ്രകാശമെന്നില്‍ നിറക്കുന്നുവല്ലോ യഹോവേ ..... എണ്ണിയാലോടുങ്ങാത്ത മണല്‍തരിപോലെയല്ലോ എഴുതിയാല്‍ തീരാത്ത അങ്ങയുടെ സംങ്കീര്‍ത്തനങ്ങള്‍ .. എല്ലാം നീ അറിയുന്നുവല്ലോ യഹോവേ എന്‍ ചിന്താ വഴികലെ പുല്‍കൊടികളിലേ മഞ്ഞിന്‍ കണങ്ങളിലുമെഴുതിയിരിക്കുന്നുവല്ലോ മഹനീയമാം നിൻ നാമമൊക്കെയുമുണ്ടല്ലോ.. ജീ ആര്‍ കവിയൂര്‍ 24 -1 -2017

പ്രവാസിയും അയ്യപ്പനും

പ്രവാസിയും അയ്യപ്പനും - ജീ ആര്‍ കവിയൂര്‍ നാടുവിട്ടു പോന്ന ഓരോ മലയാളിയുടെ കൂടെ അയ്യപ്പ രൂപവും മനസ്സില്‍ കയറികൂടി .അവന്റെ ഗൃഹാതുരത്വവും നാടിനോട് ചേര്‍ന്നു നില്‍ക്കാന്‍  മോഹിനിസുഥന്റെ മോഹനരൂപം എന്നും കൂട്ടായിനില്‍ക്കുന്നു .ശരണംവിളികളും ഭജനകളും അന്നപ്രസാദങ്ങളും ശാന്തി പകര്‍ന്നു ഒപ്പം അവന്റെ ഒത്തു ചേരല്‍ കേന്ദ്രവും മതവും ജാതിയും വര്‍ണ്ണവും മറന്നു അവന്റെ അസ്ഥിത്വം നിലനിര്‍ത്താന്‍ തത്വമസി മന്ത്രമുതുര്‍ക്കാന്‍ ഒന്ന് കണ്ണടച്ചു ശാന്തി പകരാന്‍ കഷ്ടനഷ്ടങ്ങള്‍ക്കിടയില്‍ ഒത്തു ഒരുമയുടെ കേന്ദ്രമായി ക്ഷേത്രങ്ങള്‍ ഉയര്‍ന്നു .  അയ്യപ്പന്‍ എന്റെകത്തോ സ്വാമി നിന്റെയകത്തോ പാടി പാടി അയ്യപ്പന്‍ തിന്തകതോം സ്വാമിതിന്തകതോമായ് മാറ്റി മലയാളി മറ്റുള്ള നാട്ടുകാരെയും അയ്യപ്പന്‍റെ ഭക്തി ലഹരിയില്‍ ആറാട്ടി വര്‍ഷാവര്‍ഷം ശബരിമലയില്‍ എത്തിക്കുന്നു .കേരളത്തിന്റെ മതേതരത്വമഹിമയുടെ ഭാരതത്തിന്റെ മഹിമയാര്‍ന്ന നാനാത്വത്തില്‍ ഏകത്വതമെന്ന മഹാമന്ത്രം ഊട്ടിയുറപ്പിക്കുന്നു . മണ്ഡലകാല വൃതശുദ്ധിയില്‍ സ്വയം അയ്യപ്പനായി മാറി സന്മാര്‍ഗ്ഗമാര്‍ഗ്ഗം സ്വീകരിച്ചു മനശാന്തിയുടെ ശരണം വിളിച്ചു പാപമുക്തനായി മാറുന്നു ഒപ്പം നന്മയുടെ ...

കുറും കവിതകള്‍ - 678

കുറും കവിതകള്‍ - 678 ഓര്‍മ്മകളില്‍ രസമെത്ര പുളിക്കുന്നെന്‍ ബാല്യമിന്നും കാറ്റിനുമുണ്ടോരു തേങ്ങല്‍ ..!! പാറി പറന്നൊരു ശലഭം പൊന്‍ കിനാവായി വളര്‍ന്നു കതിര്‍ മണ്ഡപത്തോളമിന്നു ..!! ഉരുകുമിന്നുമെന്‍ ഉള്ളം പടവുകളെത്ര കയറിയാച്ഛന്റെ കൈപിടിച്ചു കണ്ടൊരു ലോകമേ ..!! കൈവരികള്‍ക്ക്  കുറുകെ ഒഴുകുന്നുണ്ട് സുഖദുഖങ്ങള്‍ സന്ധ്യാംബര ചക്രവാള കടലിലേക്ക് ..!! ചോദ്യമിന്നില്ല കാക്കയോടു കൂടെവിടെ എന്ന് നേരമില്ലയൊന്നിനുമേ  ..!! വിശപ്പിനു ഇരയാകുന്നു ഒന്നിനുവേണ്ടി മറ്റൊന്ന് എല്ലാമൊരു ജീവിത നാടകം ..!! തുള്ളികളില്‍ നിഴലിക്കുമൊരു ശലഭ കണ്ണുകള്‍ തേടുന്നു മഴവസന്തം  മോഹനം ..!! മലരുന്നാകാശം മേഘ പൂക്കളില്‍ . ചിത്തം നിറച്ചു  പ്രകൃതി ..!! നീലപ്പീലിവിടര്‍ത്തിയാകാശം ഇലയില്ലാ കൊമ്പില്‍ വേഴാമ്പല്‍ സന്തോഷം ..!! കരീലയിലൊരു ഞരക്കം കാതോര്‍ത്തു കിടന്നു ഇനി വണ്‍ശംഖിന്‍ ഊഴം ..!!

പ്രാതലുകളുടെ സ്വപ്നം

Image
പ്രാതലുകളുടെ സ്വപ്നം പ്രാതലിനു കടലു പോലെ കടലക്കറി അതില്‍ വിശപ്പെന്ന അപ്പം മുങ്ങി പൊങ്ങുന്നു പല്ലിന്‍ കോട്ടയില്‍ എല്ലില്ലാ സ്വാദ് നുണയുന്നു ചായക്കോപ്പയ്ക്കുള്ളിൽ, മധുരമില്ലാ കൊടുങ്കാറ്റ് കാത്തിരിപ്പിന്റെ നങ്കുരമിട്ടു കീശയുടെ പ്രധിഷേധം ചില്ലറയില്ലാതെ വല്ല്യയറയായ് പനിനീര്‍പ്പൂ നിറത്തില്‍ ഗാന്ധിജിയുടെ പല്ലില്ലാ മോണകാട്ടി നിഷ്കളങ്കഭാവം ചില്ലറക്കായി ചില്ലിട്ട കൂട്ടിലിരുന്നു വീര്‍പ്പുമുട്ടുന്ന ബോണ്ടാ വേണ്ടായെന്നു നിഷേധമറിയിക്കുന്ന, മനം തഴുതിട്ട കാലിലെ ബാറ്റാ ചെരിപ്പിന്‍ ഞെരുങ്ങി ഉച്ചത്തില്‍ ഉച്ചക്കുള്ള വകനോക്കണമെന്നു അകലെ മച്ചിലിരുന്നൊരു മൊബൈല്‍ പല്ലിപോലെ ചൊല്ലി അതോ അശരീരിയോ ''കവി മതിയാക്കുകയീ കപിയുടെ അക്ഷര എറുമ്പുകളുടെ ഈ നീണ്ട ഘോഷയാത്ര. അന്യന്റെ മുന്നില്‍ വിളമ്പാന്‍ തിടുക്കപ്പെട്ടു കാത്തു നില്‍ക്കുന്നു മുഖപുസ്തക താളുകളും വയ്യാവേലി കടന്നു വായും പിളര്‍ന്ന വാട്ട്സാപ്പും അന്യന്റെ അഭിപ്രായ ഭിക്ഷയും ഇഷ്ടമെന്ന തള്ളവിരലുകളുടെ എണ്ണം എടുക്കലും കഴിയുമ്പോഴേക്കും ഓ...!! അത്താഴത്തിന്റെ താഴ് തുറക്കാറായല്ലോ ഉറക്കത്തിന്റെ സൂത്രവാക്ക്യം മറക്കാതിരിക്കാന്‍ ശ്രമിച്ചു അറിയാതെ ...

മൊഴിയുക

Image
മൊഴിയുക മൊഴിമുട്ടി പോയാല്ലോ..!! മോരും മുതിരയും പോലെയാവല്ലോ ..!! മൊഞ്ചത്തിയെന്തെ നിൻ മുല്ലപ്പൂ പുഞ്ചിരി ഇല്ലാത്തതു മാനത്തു വിരിഞ്ഞത് മറയാറായി മുരടനക്കുകയൊന്നു കേൾക്കട്ടെ മൗനമിനി എത്രത്തോളം മതിയാക്കുകായീ മണിയൊന്നു മുഴക്കുക മണിമുത്തേ മലർമുത്തേ..!! മഴയൊക്കെ പോയി മാനം തെളിഞ്ഞല്ലോ മനസ്സിലിനിയുമെന്തേ മാറാതെ മേഘപടലങ്ങൾ മഴവില്ലിനിയും വരും മയിൽ നൃത്തമാടും മടിയാതെ വന്നീടുക മൊഴിയുക വീണ്ടും ......!! ജീ ആര്‍ കവിയൂര്‍ 08 -01 -2017 ചിത്രം ഗൂഗിളിനോടു കടപ്പാട് ..

ഉത്സവ രാവുകൾ ..!!

Image
ഉത്സവ രാവുകൾ ..!! അന്നിനുമിന്നിനുമെത്ര മാറ്റമെന്നോ അന്നൊക്കെ മിന്നാമിന്നികളായിരുന്നു മനസ്സിന്റെ ഉള്ളിലാകെ മത്താപ്പു പൂത്തിരി മാനത്തു മിന്നുമൊരു മിന്നാര കിനാക്കളായിരുന്നു ഇന്നിന്റെ നിറങ്ങൾക്ക് എത്ര മികവെന്നോ മായാമയം എല്ലാം മിനിഞ്ഞാന്നിന്റെ മഞ്ഞളിച്ച മായുന്ന മുഖങ്ങൾ ഉത്സവരാവിന്റെ മായികഭാവം ഉത്സാഹം വീണ്ടെടുക്കാനെവിടേയോ നിന്നും ഊർജ്ജം തേടുന്ന ദിനങ്ങൾ ഉയർത്തെഴുന്നേൽക്കുമിനിയും മൈനാകമാകും ശക്തിയുക്തനായി ഹനുമാനാവുമെന്നു ഉറച്ച കാലടികളോടെ പടികളേറി തനവും മനവും ഉന്മേഷമേകി തഴുകിയകന്നു ഒരു കിഴക്കൻ കാറ്റ് ...!! ജീ ആര്‍ കവിയൂര്‍ 17-1-2017 കവിയൂര്‍ അമ്പലത്തിന്റെ കിഴക്കേ നടയില്‍ നിന്നും മൊബൈല്‍ ചിത്രം

നിന്‍ അരികില്‍ ..!!

നിന്‍ അരികില്‍ ..!! അരികില്‍ നീ വരുമോ എന്‍ ഹൃദയ പൂങ്കൊടിയേ... അകലെ നീ നില്‍ക്കുന്നുവോ പൂനിലാവിന്‍ തേന്‍ങ്കണമേ അഴകേ നിന്നെ ഓര്‍ക്കാത്തൊരു നാളുമില്ലിനിയുമറിക അണയാന്‍ അറിയാതെ  തുടിക്കുന്നു എന്‍ കരളേ ..... അലിയാമിനി നിന്നില്‍ പെയ് തിറങ്ങാനൊരു ആലിപ്പഴ മഴയായ്  ഓര്‍മ്മകളെന്നില്‍ നിറയുന്നു ആ നാളിനിയെന്നു വരുമെന്ന് കാത്തിരിപ്പു മനമൊരു ആലിലയായി ഇളകി നില്‍പ്പു കുളിര്‍ കാറ്റലയില്‍ ..... ആഴക്കടലുകള്‍ കണ്ടു നിന്‍ കണ്ണിണകളില്‍ അറിയാതെ ചിമ്മും കണ്പോള തിരകളായ് അലയായ് തഴുകി നിന്‍ സ്നേഹ മണല്‍ തരികള്‍ അടുക്കും തോറുമകലുന്നുവോ  നീ എന്‍ കനവുകളായിരമായ് ....... ജീ ആര്‍ കവിയൂര്‍ 24 -1- 2017

വിടതരിക

Image
വിടതരിക ഉദയാസ്തമയങ്ങൾക്കിടയിൽ ഒഴുകി നീങ്ങുന്നുണ്ടു ജീവിതവഞ്ചി ..!! എങ്കിലും അറിയുന്നു ഞാനിപ്പോൾ എന്റെ ഉള്ളിൽ നീ വിടര്‍ന്നു നില്‍പ്പു ഒരു ഓർമ്മ പുഷ്പമായ്  ..!! എപ്പോഴും നീ മൗനവാല്മീകത്തിലായിരുന്നു നിന്‍ കൃഷ്ണമണികളുടെ ചലങ്ങള്‍ എന്റെ തൂലികക്കു തുണയേകിയിരുന്നു ..!! നിന്‍ പ്രണയത്തിന്റെ സ്വാദ് എന്‍  വിരഹത്തിന്‍ വിശപ്പ്‌ അറിയിക്കുന്നു അക്ഷര നോവിലുടെ ..!! എന്റെ കൈകുമ്പിളിലെ ജലവും കാല്‍ചോട്ടിലെ മണ്ണും കണ്ണുകളിലെ അഗ്നിയും ചിദാകാശവും നേരിന്റെ ശ്വാസവും എന്നെ വിട്ടകലും പോലെ ഇനി വിടതരിക ..... എന്‍  ആത്മാവിന്റെ ആഴത്തിലേക്ക് അലിയട്ടെ നീയും ഞാനുമെല്ലാമൊന്നെന്നു അറിയുന്നു ...!! ജീ ആര്‍ കവിയൂര്‍ 8-1-2017 എന്റെ മൊബൈല്‍ ചിത്രം മെട്രോ സ്റ്റേഷന്‍ esplanade കൊല്‍കത്ത

തു ഫെലെ ....... (രവീന്ദ്ര സംഗീതം മൊഴി മാറ്റാന്‍ ഉള്ള ഒരു എളിയ ശ്രമം )

Image
തു ഫെലെ ....... (രവീന്ദ്ര സംഗീതം മൊഴി മാറ്റാന്‍ ഉള്ള ഒരു എളിയ ശ്രമം ) നീ ആരെയാണോ വിട്ടുവന്നിരിക്കുന്നതു മനമേ മനമേ, എൻ മനമേ .........മനമേ..!! ആ ജന്മവുമകന്നുവല്ലോ ശാന്തിയുമെന്തേ കിട്ടിയില്ലല്ലോ മനമേ,.... എൻ മനമേ .........മനമേ ...!! ഈ വഴികളിലൂടെ അല്ലോ നീ നടന്നകന്നത് മറന്നകന്നോ നീയെങ്ങിനെയാണോ   ...ആ പടിവാതിലിലേക്കു വീണ്ടുമെങ്ങിനെ തിരികെ നടക്കുക പറയു മനമേ ...എൻ മനമേ ...മനമേ ..!! നദിയിലെ നീരൊഴുക്കിൽ ശ്രദ്ധ മാറിമറിഞ്ഞുവോ...... പ്രാണൻ വിറപൂണ്ടതെപ്പോൾ മനമൊന്നറിഞ്ഞതേയില്ല പൂവിന്റെ മൊഴിയറിയാന്‍  ശ്രമിക്കും മനം വഴിതേടുന്നു സന്ധ്യാംബര താരകങ്ങള്‍ക്കുമപ്പുറം മനമേ, എൻ മനമേ .........മനമേ ..!! വിവര്‍ത്തനം : ജീ ആര്‍ കവിയൂര്‍ മൊബൈല്‍ ചിത്രം ധര്‍മതോല (ആള്‍ ആളെ വലിക്കും റിക്ഷയില്‍ )

കല്‍ക്കണ്ട നഗരമേ നന്ദി

കല്‍ക്കണ്ട നഗരമേ നന്ദി മാൻ മിഴി നോട്ടവും                        ഇരുളിലൊരു മെഴുകുതിരി വെട്ടം                      മുനിഞ്ഞു കത്തുന്ന മനസ്സ്                        ജീവിതത്തെ ചഷക സമാനമാക്കിയ ചിരി                     അതിൽ നിറയുന്ന ലഹരിയിൽ എല്ലാമൊരു  നിസ്സംഗ ഭാവം                       അറിവിന്റെ ആകത്തളങ്ങളിൽ നിറച്ച പൂത്തിരിയുടെ പ്രഭ                   ...

മുഖമില്ലായിമ

മുഖമില്ലായിമ രാവിൻ ഇടനാഴിയിലൂടെ നടന്നുമെല്ലെ അങ്ങ് നക്ഷത്രങ്ങൾ മിന്നി തീരുവരേക്കും മേഘതിരമാലകിളിലൂടെ നീന്തി ജീവിച്ചു ഇരുളിന്റെ മനോഹാരിതയിൽ ഞാൻ ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചു ഓർമ്മകൾ കൊണ്ടെത്തിച്ചോരു അവനവൻ തുരുത്തിലൂടെ പ്രകൃതിയുടെ നഗ്നസത്യങ്ങളറിഞ്ഞു പ്രപഞ്ചതന്‍മാത്രകളില്‍ മനസ്സിലാക്കി ജീവിത നാടകങ്ങള്‍കണ്ടു ഓരോ നിമിഷ സഞ്ചാരങ്ങളില്‍ എന്നെയറിയുന്നു എന്തിനു വിളിച്ചു കൂവണം അര്‍ത്ഥമില്ലാത്ത വാക്കുകള്‍ തീര്‍ക്കുന്ന പല്ലിന്‍ കോട്ടയിലെ എല്ലില്ലാ മാസ്ലമൃതുല തന്തികള്‍ മീട്ടണം ചിന്തിക്കുന്നത് ഒന്നും പ്രാവര്‍ത്തികം വേറൊന്നും എങ്ങുമെത്താതെ നാം ഉഴലുന്നുവല്ലോ അസത്യ പാതകളില്‍ എങ്കിലും അറിയുന്നുവല്ലോ ഉള്ളിന്‍റെ ഉള്ളിലെവിടെയോ മറഞ്ഞിരുന്നു മൂളുന്നു മുഴക്കുന്നു ഞാനും എന്റെ എന്നും സ്വാര്‍ത്ഥതയുടെ കാല്പനികത നോക്കാമിനിയും ആത്മാവിന്‍ ഉള്ളിലെ പ്രതിബിംബങ്ങളെ സത്യത്തിന്‍ ബീജങ്ങള്‍ അംഗുരിക്കുന്നത് അറിഞ്ഞും അറിയാതെയും മോഹങ്ങളുടെ മായാ ബന്ധങ്ങളില്‍ പെട്ട് നട്ടം തിരിയുന്നു കണ്ണുകള്‍ തുറക്കുക ഉള്ളിലേക്ക് നോക്കുക പറയുന്നത് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഐക്യമുണ്ടാവട്ടെ വരൂ ഇനിന...

ഞാനിന്നു കണ്ട നഗരി

Image
ഞാനിന്നു കണ്ട  നഗരി കാളികാത്തവരേ നിങ്ങള്‍തന്‍ മണ്ണും  മണവും പെണ്ണും പണവും മത്സ്യവും മാംസളമായതിന്‍  പിന്നാലെ പായുമ്പോഴും രവിന്ദ്ര സംഗീതവും ബാബുല്‍ ഗീതങ്ങളും ഉത്സവവാത്സല്യ പേരുമകളും ഇല്ലായിമ്മയിലും കലപില പറഞ്ഞു കല്‍ക്കണ്ട മധുരം നുണയാനാവാതെ ഓരോരുത്തരുടെയും പരക്കം പാച്ചിലുകള്‍ കാണുമ്പോള്‍ ഇവരല്ലോ കടം കയറും അളങ്ങളില്‍ വന്നു പങ്കാളിയായി പെണ്‍ കാലന്മാരാവുന്നത് മൂത്ത് നരക്കാറാവുമ്പോളല്ലോ മാഗല്യയോഗം കണ്ണെത്താ ദൂരത്തോളം ഗംഗയൊഴുകുന്ന കറുത്ത മണ്ണിന്‍ ഉടമയിവര്‍ മലയാളിയുടെ അംഗീകരിക്കാത്ത സ്വഭാവത്തിനു മുന്നില്‍ എത്രയോ ലളിതമാണിവരുടെ ജീവിതങ്ങള്‍ .....!! മൊബൈയില്‍ ചിത്രങ്ങള്‍ കൊല്‍കത്ത ബിര്‍ള മന്ദിര്‍ ,കാളിഘാട്ടില്‍ നിന്നും ജീ ആര്‍ കവിയൂര്‍ 1.1.2017