കുറും കവിതകള്‍ 358

കുറും കവിതകള്‍ 358

ഗ്രിഷ്മകാല സന്ധ്യാബരം
നദിയുടെ മാറിൽ
രണ്ടു യുവമിഥുനങ്ങൾ  

ചീവിടുകള്‍ പാടി
എന്റെ വീട്ടിലേക്കു ഉള്ളവഴിയില്‍
നക്ഷത്രങ്ങള്‍ തെളിഞ്ഞു

കരിയിലകള്‍ ചിതറി
പറന്നു വീണ്ടും മരത്തില്‍ .
സ്വര്‍ണ്ണ മൈന ..

നീണ്ട നടപ്പ് കഴിഞ്ഞു
തിരികെ വരും നേരമാരോ
എന്റെ തണല്‍ മോഷ്ടിച്ചു...

ശിശിരകാലം
ഉദ്യാനത്തിലെ ചാരുബെഞ്ച്‌ പകുത്തു
പുലമ്പലോടെ ഞാനും അപരിചിതനും

നവംബറിന്‍ സൂര്യകിരണങ്ങള്‍
ചതച്ചരക്കുന്നു എന്‍ വഴിക്ക് കുറുകെ
പച്ച പുല്‍ മെട്

വൃശ്ചിക കാറ്റ്
കൊണ്ടകന്നു
അവളുടെ എഴുത്തുകളുമൊര്‍മ്മകളും

മേഘങ്ങൾ തടുത്ത്‌ കൂട്ടുന്നു..
രാവിൻ പാടത്ത്
കായ്ഫലമാം പൂർണ്ണ ചന്ദ്രനെ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “