ആ നാളുകളുടെ ഓര്‍മ്മകള്‍
ആ നാളുകളുടെ ഓര്‍മ്മകള്‍
ഇനിയൊന്നു പാടാം
ഈറനണിഞ്ഞ കണ്ണുനീരാലിനി
ഇറയത്തു വന്നുനിന്നു
ചിന്നം പിന്നം പെയ്തുകന്നു
കർക്കിടക രാവുകളും പോയി മറഞ്ഞു
കൊയ്ത്തു പാട്ടുകളുടെ ആരവങ്ങളും
കൊതിയുണങ്ങിയ ചിറകു വിരിച്ചു
പറന്നണഞ്ഞ കൂയിലുകളും പാടി
പാണനും കൊട്ടി പടികടന്നെത്തി
തുമ്പപ്പൂക്കള്‍ മെല്ലെ ചിരിതുകി
മാനം വെളുത്തു പൊന്‍ വെയില്‍
കാഞ്ഞു ഉണങ്ങിയ തെങ്ങ്കളൊക്കെ
ഉപ്പേരിക്ക് വകനല്‍കുന്നു ,ഉന്മേഷമെങ്ങും
കളിയാടി കൈകൊട്ടി കളിച്ചു ചിരിച്ചുടഞ്ഞു
പൂവിളികളുണര്‍ന്നു തുമ്പികള്‍ പാറി
നിലാവുവന്നു മുറ്റത്തു പൂക്കളം തീര്‍ക്കുന്നു
പരീക്ഷകളൊക്കെ പോയി മറഞ്ഞു
എങ്ങും സന്തോഷം തിരതല്ലി
കാത്തിരുന്നു വന്നെത്തി കടുവകരടികള്‍
കൊട്ടും കുരവയും കുഴല്‍ വിളികളുമായി
കോരിത്തരിച്ചു നിന്നു പ്രകൃതിയും തകൃതിയായി
അയലത്തെ ചേട്ടന്‍ പട്ടാളക്കാരന്‍ പെട്ടിയും തൂക്കിവന്നു
ഏറെ കൌതുകമാം കഥകള്‍ പങ്കുവെച്ചു അന്യനാടിന്റെ
എന്നിട്ടുമെന്തേ വന്നില്ല അച്ഛന്‍ വരാതിരിക്കില്ല
എന്ന് അമ്മയുടെ ആശ്വാസമാം വാക്കുകളെങ്കിലും
കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നു മൗനമപ്പോഴും
കാലങ്ങള്‍ കഴിഞ്ഞു ഓര്‍ക്കുന്നുയിന്നും
തണലകന്നൊരു വേദന നിറഞ്ഞാ
തിരികെ വരാത്തോരാതിരുവോണ നാള്‍ ....

Comments