കുറും കവിതകള്‍ 320

കുറും കവിതകള്‍ 320


കാലുറച്ചാല്‍
മനവും കണ്ണും
ഇരതേടി ജീവനം

ഇന്നിനെ  പിന്നിലാക്കി
നാളെയുടെ പ്രത്യാശ നല്‍കി
മറയുന്നു  പൊന്‍കിരണം .

 വിരുന്നു  വിളിച്ചിട്ടും
വിളിപ്പുറത്താരുമില്ല
ലോകം അന്തര്‍ദ്രിശ്യ ജാലകത്തില്‍.

മനസ്സേ നീയൊന്നടങ്ങു
തോന്നലുകള്‍ക്കൊക്കെ
വയറാമെനിക്ക് താങ്ങാന്‍ ആവില്ല ,    

മോഹങ്ങളുടെ തിളക്കങ്ങളുമായി
നിനക്കായിയെത്ര കാത്തിരുന്നു.
നീ മാത്രമേന്തെ കൊരുത്തില്ല.?!!

എത്ര കോട്ട കൊത്തളങ്ങള്‍
കെട്ടിയാലും മറക്കാന്‍ ആവുമോ?..
പ്രഭാത പൊന്‍ കിരണങ്ങള്‍ ..!!

മഞ്ഞും മലയും
ചേര്‍ന്ന് ഒരുങ്ങി .
താഴ്‌വര മനസ്സുകള്‍ക്ക്  സന്തോഷം ..!!

ഓര്‍മ്മകളുടെ അങ്ങേ തലക്കല്‍
ഉയലാടുന്നു തുമ്പയും തുമ്പിയും
മാനുഷ്യരെല്ലാമിന്നു ഒരായിരംപോലെ

എന്നുമൊണമാണെന്ന്
ഓര്‍മ്മകള്‍ക്ക് പട്ടിണി
വിശപ്പെന്നതിന്നു ആര്‍ക്കുമറിയില്ല

നൊമ്പരങ്ങലുള്ളിലൊതുക്കി
ഗതിയില്ലാതെ അലഞ്ഞു
തണലുതേടിയൊരു  വാര്‍ദ്ധ്യക്ക്യം

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ