കുറും കവിതകള്‍ 323

കുറും കവിതകള്‍ 323

വെന്തകാളൂരില്‍ നിന്നും
കല്‍ക്കണ്ട നഗരിയിലേക്കിനി
ചേക്കെറാം ജീവിത വഴിയില്‍

വെറ്റില പാക്ക് ദക്ഷിണവച്ചു
തൊഴുതൊരു മനസ്സ്.
തേടി കേളിക്കൈ..!!

പച്ചിലച്ചാര്‍ത്തു കണ്ടു
കൊതിക്കുന്നു മനം.
നീയും പോരുന്നോ പച്ചക്കിളിയേ..!!

മുല്ല വിരിയും
വഴിത്താരകളില്‍
കണ്ണും നട്ടൊരു പ്രണയം.!!

പിരിയുവാന്‍ നേരത്ത്
അടര്‍ന്നു വീണു
മഴത്തുള്ളികള്‍

പുതുമഴ
തൂവലുണക്കുന്നു.
ഊമകുയില്‍..!!

രാത്രിയിലെ മത്സ്യ ബന്ധനം
വലകണ്ണികളില്‍ നിന്നും
നിലാവു രക്ഷപ്പെട്ടു

ഇളങ്കാറ്റില്‍
ഒരു കിളി ആടിയാടിയുലഞ്ഞു .
വൈദ്യുത കമ്പിമേല്‍ ..!!

ആവണിപ്പലക
മന്ത്രം തളിച്ച
കതിര്‍കറ്റ, പുത്തണര്‍വു
.

വാനിലമ്പിളി
താഴെ തെരുവില്‍ നിലവിളി
തട്ട് ദോശക്കായി



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “