കുറും കവിതകള്‍ 321

കുറും കവിതകള്‍ 321

കുളിയും നനയുമില്ലാതെ
എത്രോയോ ജന്മങ്ങള്‍
ആനയുടെ

ആന ചോറു കൊലചോറു
ആന കുളിയോ തേച്ചു കുളി.
കുളിക്കാത്ത എത്രയോ ജന്മങ്ങള്‍

പന്തവും  കുന്തവും
പഴയതൊക്കെ മറന്നു കണ്ണടച്ചു.
മൗനമായി അടിമാക്കാവ് ...!!

മുനിഞ്ഞു കത്തുന്നു
മണ്ണെണ്ണ വിളക്ക്..
ഒപ്പം മനസ്സും..!!

പരിപ്പുവടയും പഴമ്പൊരിയും
പരിഭവത്തോടെ .വിളിക്കുന്നു
പാലക്കാട്  ജംഗ് ഷന്‍.!!

501ഉം ലൈഫ് ബോയും
അടിയും തലോടലുമേറ്റുവാങ്ങി
 പാവം കുളിക്കരയിലെ കല്ല്‌

 ഭാഷണം ഭക്ഷണം
ഒന്നിനുമേ മനസ്സില്ലാതെ
ജീവിതം വഴിമുട്ടിയ  ഗാസാ

കണ്ണാടിപുഴയില്‍
മുഖം നോക്കും മാനസം  
നീലപ്പൊന്മാന്‍

മനസ്സിന്നും ചുറ്റി തിരിയുന്നു
വയലുകടന്നെത്തുമാമരയാലുമവളുടെ
കൊലുസ്സിന്‍ കിലുക്കവും.

മൌനസദസ്സില്‍
നിന്‍ മയുരനൃത്തം
മായാതെഏന്‍ മിഴി മുന്നില്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “