ഞാനായിരുന്നു. .......

ഞാനായിരുന്നു. .......

ഏകാന്തമായ രാവുകളും
ഏകനായി അലഞ്ഞ പകലുകളും
നഗരത്തിരക്കുകളില്‍ തേടുകില്‍
എന്നെ പോലെ ഞാന്‍ മാത്രം


ഞാന്‍ തന്നെ സാഗരവും
ഞാന്‍ തന്നെ കൊടുംകാറ്റും
എല്ലാ ഉല്‍സാഹങ്ങളിലും
ഞാന്‍ എന്നെ തന്നെ കുടിച്ചു തീര്‍ത്തു .

ക്ഷീണിതനായ യാത്രക്കാരാ
ഒന്ന് നില്‍ക്കു ഒരല്‍പ്പം നേരം
ഇന്ന് ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നു
നാളെ നിന്റെ തണല്‍ ഞാനാകും

എത്രയോ യുഗങ്ങളായി
സുഗന്ധം പൊഴിച്ചിരുന്നു
അതും ഞാനായിരുന്നു
എന്ന് ആരും അറിഞ്ഞില്ലല്ലോ

വളരുന്ന മോഹങ്ങളില്‍
വിശക്കുന്ന രാവുകളില്‍
കുളിര്‍ കോരി വിയർത്തൊട്ടി.
കൂടെ ഉണ്ടായിരുന്നതും ഞാനായിരുന്നു.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “