Monday, August 11, 2014

ഇന്നും രാമന്മാര്‍

ഇന്നും രാമന്മാര്‍ 

ക്രൗഞ്ച പക്ഷിയുടെ 
വിലാപം മുഴങ്ങുന്നു 
കാതുകളിലുടെ നൊമ്പരം 

മുലയും മൂക്കും ഛേദിക്കപ്പെട്ടു 
ഏറെ കൌതുക മുണര്‍ത്തി 
ലങ്കാദിപനാം ദാശാസ്യനില്‍ 

കണ്ടു ഭ്രമം പുണ്ട്
മാരീചമാന്‍ പെട മിഴികളില്‍
ജീവന്റെ തുടിപ്പുകള്‍

മോഹങ്ങളേറെ
ലക്ഷ്മണ രേഖതാണ്ടി
വഴി നടന്നിടുന്നു

ചിറകറ്റ ജടായുവിന്‍
വാക്യാര്‍ത്ഥം
നടകൊണ്ടു അവസാനം

വാനര പടയാല്‍
സേതു ബന്ധനത്തോടെ
ലക്ഷ്യം പൂണ്ടു

ജനാപവാദത്തെ
ഭയന്ന് ഭൂമി മകളെ
അഗ്നിസാക്ഷിയാക്കി

അശ്വമേധം നടത്തിയിന്നും
നമുക്കുചുറ്റും മേവുന്നു
മരിയാദാ പുരുഷോത്തമന്മാര്‍

സ്വയമറിയാതെ
കാതും കണ്ണും ചലിപ്പിക്കുന്നു
അന്യന്റെ ചൊല്‍പ്പടിക്കു

No comments: