കുറും കവിതകള്‍ 324

കുറും കവിതകള്‍ 324


അമ്മയുടെ വരവും
കാത്തു പശുകിടാവ്
അദ്രമാന്റെ കത്തിയും

വയര്‍ പാവം
മനസ്സിന്റെ സമ്മര്‍ദം.
വിശപ്പൊരു ശപ്പന്‍

ജ്വലിക്കുന്ന സൂര്യൻ
വരണ്ട ഭൂമി .
തടാകകരയിൽ വേഴാമ്പൽ ..!!

സായംകാലം പിന്തുടരുന്നു
കാടിൻ നിഴലുകളെ
ഹേമന്ത സൂര്യൻ

അപരാഹ്നത്തിൽ ചാറ്റമഴ
ഊഞ്ഞാലിൻ  ചുവട്ടിൽ .
തെളിഞ്ഞ ആകാശം ചെളി കുണ്ടിൽ

സായന്തന മഴ
മലയുടെ നിഴൽ
അരുവിയില്‍ .  

ജീവനം ഏറെ
നീട്ടി കിട്ടാതെ
ആലിപ്പഴം ...

കാത്തിരിപ്പിന്റെ
ചാകരകണ്ണുമായി
കടലോര ജീവിതസത്യം .

ഗ്രീഷ്‌മത്തിൻ മഞ്ഞ ഗന്ധം..
വേലിച്ചെടിനിര
തുന്നി ചേർത്തു ചിത്രം.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “