മൊഴിതീര്‍പ്പുകള്‍

മൊഴിതീര്‍പ്പുകള്‍

പുത്തരി അങ്കം കുറിക്കാനും
അനുഗ്രഹിക്കാനും  ചൊല്ലിയയക്കാനും
ഇന്നിന്റെ കൊലായിലാരുമില്ലല്ലോ
കച്ചയഴിഞ്ഞു ഈലോകം പൂകാൻ
വാക്കുളാൽ മാറ്റു ചുരിക  തീർക്കാനിന്നു
മുടിയഴിച്ച് ശപഥം തീർക്കാനൊരുവളില്ല
ചതിക്ക് ചതി എന്നൊരു മന്ത്രമാത്രമെങ്ങും    
മുഴങ്ങുന്നു കാറ്റില്‍ മാറ്റൊലിക്കൊള്ളാനില്ലൊരു
കാതുമെങ്ങും ,കാതങ്ങള്‍ താണ്ടി കാലം
കഴിക്കാന്‍ കാതോര്‍ക്കുന്നു ആരവമാര്‍ന്നൊരു
പുതിയങ്കതട്ട് തീര്‍ക്കാന്‍ ആരുമില്ലേ
അസത്യത്തിനെതിരെ പടനയിക്കാന്‍
ദസ്തയോവിസ്കി, അലക്സാണ്ടര്‍ പുഷ്കിന്‍
മാക്സിം ഗോര്‍കിയും വിവേകാനന്ദനും
ശ്രീ ശങ്കരനും വിദ്യാധിരാജയും
ശ്രീനാരായണ ഗുരുവും വരുമെന്നു
കാത്തു കാത്തിരിക്കാമിനിയും ലോകരെ
കാലഘട്ടങ്ങളുടെ മുഴങ്ങട്ടെ ഇനിയും
തീര്‍പ്പുകല്പിക്കട്ടെ അവരുടെയൊക്കെ മൊഴികളാല്‍

Comments

നല്ല കവിത.


ശുഭാശംസകൾ ....
Unknown said…
നല്ല വരികൾ..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “