പറയാതെയിരിക്കുവാനാവുമോ.......

പറയാതെയിരിക്കുവാനാവുമോ.......

പകലോന്റെ മുന്നിലായി നിന്ന്‍
പുഞ്ചിരി വിടര്‍ത്തും പൂവുപോല്‍
പറയാതെയിരിക്കുവാനാവുമോ
നിനക്കെന്നോട്
പടരുന്ന സിരകളിലെ പ്രണയം

കടലിന്റെ തിര കൈയ്യാല്‍
തീരത്തെ പുണരും പോല്‍
നിനക്കായ് നീളുമെന്‍ കരങ്ങളില്‍
പറയാതെയിരിക്കുവാനാവുമോ
നിനക്കെന്നോട്
പടരുന്ന സിരകളിലെ പ്രണയം

കാറ്റിന്റെ കൈകളാല്‍ വന്ന്‍
കുളിര്‍കൊരിയകലും സുഖമോ
കാണാതെ നീ വന്നു എന്‍
കവിളത്തു നല്‍ക്കുന്ന ചുബന ലഹരിയോ
പറയാതെയിരിക്കുവാനാവുമോ
നിനക്കെന്നോട്
പടരുന്ന സിരകളിലെ പ്രണയം

കുയിലിന്റെ പാട്ടു കേട്ട്
എതിര്‍പാട്ടു പാടുവാന്‍ തോന്നുമാ -
കരളിന്റെ സുഖമുള്ള നോവോ
പറയാതെയിരിക്കുവാനാവില്ല
നിനക്കെന്നോട്
പടരുമെന്നില്ലേപ്രണയം

Comments

ajith said…
പരയാതെ വയ്യ
പറവതിനെളുതാമോ..?

നല്ല കവിത

ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “