കുറും കവിതകൾ 140
കുറും കവിതകൾ 140
മാവിന്‍ ചുവട്ടിലെ
മന്താരത്തില്‍
ശലഭ മേള
പല്ലി വാലുമുറിച്ചു
ഉറുമ്പുകളുടെ
വിലാപ ഘോഷയാത്ര
തൊടിയിലെ
കരിയിലകളിലോരനക്കം
മാറട്ടത്തിൻ ശീൽക്കാരം
പുളിയില വീണു
നടുവൊടിഞ്ഞൊരു
പാവം ഒരു ഹൈക്കു കവി
കണ്ണു വെട്ടിച്ചു
വേലി കടന്നു
പൂവിട്ടു കായിച്ചു മത്ത
കണ്ണെയെറു കൊണ്ട്
വാടിതളര്‍ന്നു
കയറില്‍ തൂങ്ങി കുമ്പളം
കമ്പിയും
കോണ്‍ക്രീറ്റിനുമിടയില്‍
കവിതവിരിഞ്ഞു എന്‍ മനസ്സില്‍
മുഷ്ടിയിലുണ്ട്
സൃഷ്ടിയിലില്ല
വാക്കുകളില്‍ ദുഷ്ടത മാത്രം
കുന്നിക്കുരുവിന്‍ കുന്നോളം
സ്നേഹമായിരുന്നു അന്ന് അവള്‍ക്കു
ഇന്നൊരു മഞ്ചാടികുരുവോളമായി
മണ്ണപ്പ കളിയിയറിയില്ല
ചിരട്ടക്ക് പകരമിന്നു
മൌസും കീ ബോര്‍ഡും
നരച്ചുമുരടിച്ച
മോഹഭംഗത്തിന്‍റെ
നെടുവീര്‍പ്പുമായി വാര്‍ദ്ധ്യക്ക്യം
കയ്യിലൊരിലച്ചീന്തില്‍
കളഭ കുങ്കുമവുമായ്
നിന്നെ കാത്തു നടവഴിയില്‍
നിന്‍ മിഴിപ്പീലികള്‍
കണ്ടു എന്നിലെ
മയിലുണര്‍ന്നു
ഒരിക്കലെന്റെ
ജീവന്റെ താളമായിരുന്നു
നീയിന്നു മൊഴിമുത്തുകൾ
മാവിന്‍ ചുവട്ടിലെ
മന്താരത്തില്‍
ശലഭ മേള
പല്ലി വാലുമുറിച്ചു
ഉറുമ്പുകളുടെ
വിലാപ ഘോഷയാത്ര
തൊടിയിലെ
കരിയിലകളിലോരനക്കം
മാറട്ടത്തിൻ ശീൽക്കാരം
പുളിയില വീണു
നടുവൊടിഞ്ഞൊരു
പാവം ഒരു ഹൈക്കു കവി
കണ്ണു വെട്ടിച്ചു
വേലി കടന്നു
പൂവിട്ടു കായിച്ചു മത്ത
കണ്ണെയെറു കൊണ്ട്
വാടിതളര്‍ന്നു
കയറില്‍ തൂങ്ങി കുമ്പളം
കമ്പിയും
കോണ്‍ക്രീറ്റിനുമിടയില്‍
കവിതവിരിഞ്ഞു എന്‍ മനസ്സില്‍
മുഷ്ടിയിലുണ്ട്
സൃഷ്ടിയിലില്ല
വാക്കുകളില്‍ ദുഷ്ടത മാത്രം
കുന്നിക്കുരുവിന്‍ കുന്നോളം
സ്നേഹമായിരുന്നു അന്ന് അവള്‍ക്കു
ഇന്നൊരു മഞ്ചാടികുരുവോളമായി
മണ്ണപ്പ കളിയിയറിയില്ല
ചിരട്ടക്ക് പകരമിന്നു
മൌസും കീ ബോര്‍ഡും
നരച്ചുമുരടിച്ച
മോഹഭംഗത്തിന്‍റെ
നെടുവീര്‍പ്പുമായി വാര്‍ദ്ധ്യക്ക്യം
കയ്യിലൊരിലച്ചീന്തില്‍
കളഭ കുങ്കുമവുമായ്
നിന്നെ കാത്തു നടവഴിയില്‍
നിന്‍ മിഴിപ്പീലികള്‍
കണ്ടു എന്നിലെ
മയിലുണര്‍ന്നു
ഒരിക്കലെന്റെ
ജീവന്റെ താളമായിരുന്നു
നീയിന്നു മൊഴിമുത്തുകൾ
Comments
കണ്ടു എന്നിലെ
മയിലുണര്‍ന്നു
ശുഭാശംസകൾ...