കരയും കടലും കണ്ണുനീരും
കരയും കടലും കണ്ണുനീരും
കാത്തിരിക്കുന്നു ആഴ കടലിലും
ഒപ്പം കരയിലുമായി ഹൃദയങ്ങള്‍
ആഞ്ഞടിക്കുന്ന തിരമാല
ആടിയുലയുന്ന വഞ്ചിയും
ആഴകടലിലും കരയിലും മനംനൊന്തു
അടങ്ങിയ കാറ്റും മഴയും
തിരമാലകളുടെ ആര്‍ത്തിരമ്പലും
ജീവിതം തിരിച്ചു കിട്ടിയ മനസ്സിന്റെ ആശ്വാസം
മുങ്ങി പൊങ്ങുന്ന സ്വപ്നങ്ങള്‍ക്ക്
കൈ നിറയെ നല്‍കുന്ന കടലമ്മ
ഒന്ന് പിണങ്ങിയാലോ
തിരികെ നല്‍കുന്ന കടല്‍ സമ്പത്തിന്റെ
വലിപ്പം അറിയാതെ ,കടലിലേക്ക് തള്ളുന്നു
മനുഷ്യന്‍ വിനാശത്തിന്‍ വിത്തുകള്‍
തന്നിലെയും ബാഹ്യ പ്രപഞ്ചത്തെയും അറിയാതെ
കുരുതി കഴിക്കുന്നു സ്വയം ഭൂവെന്നു നടിക്കുന്ന മര്‍ത്ത്യന്‍
=====================
ഗിഫിനു കടപ്പാട് ഗൂഗ്ലിനോടു
Comments
കുരുതി കഴിക്കുന്നു സ്വയം ഭൂവെന്നു നടിക്കുന്ന മര്‍ത്ത്യന്‍''
നല്ല വരികള്‍
ആശംസകള്‍