കപട മുഖം

കപട മുഖം 



നിങ്ങള്‍ എന്റെ ചിരിക്കുന്ന മുഖവും
പുഞ്ചിരിക്കുന്ന ഭാവങ്ങളും കണ്ടുകൊണ്ടു
കരുതാറുണ്ടാവും സംതൃപ്തനാവുമെന്നു
നിങ്ങള്‍ക്കു കേള്‍ക്കുവാന്‍ വേണ്ടിയതൊക്കെ  പറയുന്നു എന്നും
കേവലം ഞാന്‍ ഒറ്റക്കുമല്ലോ എന്ന് കരുതി

ക്ഷീണിച്ചു തളര്‍ന്നതായി അഭിനയിക്കുന്നു
മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ക്ഷമകെടുത്തുന്നു
എല്ലാം ശരിയാണെന്നു വരുത്തി നടിക്കുന്നു

ഒരു പാടു സമയം ചിലവിടുന്നു
എന്റെ കപട മുഖവുമായി നില്‍ക്കുമ്പോള്‍
സങ്കടം എന്നെ പറയേണ്ടു നിങ്ങളുടെ
കരുണാര്‍ദ്രമായ സ്നേഹത്തിനു മുന്നില്‍
ശരിക്കും ഞാന്‍ ഉള്ളാലെ വേദനിക്കുന്നുണ്ട് 

Comments

ajith said…
ഇരട്ടമുഖങ്ങള്‍
Unknown said…
മുഖം മൂടിയില്ലാതെ ജീവിക്കാനൊക്കില്ല
കപടലോകത്തിലാത്മാര്‍ഥമായൊരു ഹൃദയമില്ലാത്തതാണ്.....പരാജയം.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “