ആരാണ് ഈ ഞാനോ ??!!

ആരാണ് ഈ ഞാനോ ??!!


 
ഒരു ഗണിതശാസ്‌ത്രപരമായ പുഞ്ചിരി ,
ഒരു ജ്യാമിതീയമായ അലങ്കാരം
ഉത്‌പാദിപ്പിക്കുന്ന കൃത്യമില്ലായ്‌മ ,
രണ്ടും രണ്ടും ചേര്‍ന്നാല്‍ അഞ്ച്

ഒരു നടന്റെ കഥാകാലക്ഷേപമാം 
കൗശലമേറിയ വരികള്‍ , 
ഒരു സമ്മിശ്രിത പുനഃശ്ചിന്തനം
ഒരു രാജ്ഞിയുടെ മരണത്തിന്റെ ദുഷ്‌പ്രരണ
വൈദഗ്‌ദ്ധ്യം നേടിയ വിതരണം

ഒരു അഭിഭാഷകന്റെ കുമ്പസാരം , 
നിയമവിരുദ്ധമായ ഉടമ്പടി
മരണത്തില്‍ ന്യായാധിപന്റെ പങ്കുണ്ടെന്ന് 
വരുത്തിതിര്‍ക്കല്‍ , ഒരു കുറ്റബോധമുള്ള മദ്ധ്യസ്ഥസമിതി

ഒരു സഭായോഗ്യമായ വാഗ്‌ദാനം , 
ഒരു നിയമനിര്‍മാണസഭാംഗത്തിന്‍ ശുദ്ധത
ശേഖരിക്കുന്ന വെടിയുണ്ടകളും 
 രാജ്യം ഭരിക്കാന്‍ ഉള്ള സമ്മതിദാനാവും

ഒരു   ഉപദേശിയുടെ  പാപപ്രമുക്തി, 
ദൈവികമായ ഉപദേശിക്കല്‍
ക്ഷമിക്കുക വെള്ളികാശിന്റെ പാപങ്ങളുടെ 
നിയന്ത്രണങ്ങള്‍ക്കെതിരെ  ഒരുമയുടെ പ്രതിക്ഷേധിക്കുന്നു 

ഒരു കുട്ടിയുടെ കുറ്റകൃത്യം,
 വിരലടയാളങ്ങള്‍ വെള്ള ഭിത്തിമേല്‍ 
ഒളിച്ചു വെച്ച മഴവില്ലിന്‍ കൈഅടയലങ്ങള്‍
പതിച്ചു മറ്റുള്ളവരുടെ മുതുകില്‍     

ഒരു കാലാവസ്ഥ പ്രവചനംപോലെ , 
ഒരു പ്രകൃതിവാദിയുടെ ഉഹംപോല്‍ 
സ്ഥിരീകരിക്കുന്നു  അന്ധവിശ്വാസത്താല്‍ 
തടസ്സപ്പെടുത്തുന്നു നുനതകളാല്‍

ഒരു തൈച്ച കുപ്പായം ,
പലവട്ടം മുറിച്ചു തുന്നി
അടയാളം വയ്‌ക്കുന്നു 
മൃദുലമാം മാംസങ്ങളില്‍

ഒരു അധികാരഭാവമുള്ള വ്യമോഹി ,
ഉറപ്പില്ലാത്ത മയാജലക്കാരന്‍
കണ്ണാടിക്കുമിതെ പൊങ്ങി പറക്കുന്നു  പുകയായി
ഭാരമില്ലാത്തവനെ പോല്‍

a painting by 

LYNNE TAETZSCH

Comments

ajith said…
കൊള്ളാം
kanakkoor said…
"ഒരു കുട്ടിയുടെ കുറ്റകൃത്യം, വിരലടയാളങ്ങള്‍ വെള്ള ഭിത്തിമേല്‍ ഒളിച്ചു വെച്ച മഴവില്ലിന്‍ കൈഅടയലങ്ങള്‍പതിച്ചു മറ്റുള്ളവരുടെ മുതുകില്‍ "
കവിയൂര്‍ ജി ... താങ്കള്‍ എത്ര മുന്നോട്ടു പോയി എന്ന് ഈ കവിത വെളിപ്പെടുത്തുന്നു . അഭിനന്ദനങ്ങള്‍
പ്രിയ കവിയൂര്‍ ,തിരക്കില്‍ ഇവിടെ എത്തി നോക്കാന്‍ വിട്ടുപോയി ..ക്ഷമ ചോദിക്കുന്നു.എഴുത്ത് നന്നായി വരുന്നു .ഇടയ്ക്ക് ചില കവിതകളില്‍ ഒരു കെട്ടി ചമയ്ക്കല്‍ തോന്നുന്നുണ്ട് ..വാക്കുകള്‍ തടവില്ലാതെ ഒഴുകട്ടെ ..അപ്പോള്‍ കവിത കൂടുതല്‍ സ്നിഗ്ദം ആവുമല്ലോ .എല്ലാ ആശംസകളും !
"ആരാണ് ഈ ഞാനോ ??!!" കൂടുതല്‍ ഇഷ്ടപ്പെട്ടു .വീണ്ടും കാണാം നമസ്കാരം .ഹൃദയപൂര്‍വം
രജീഷ് പാലവിള

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “